അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ താരം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി രജിഷ തിരക്കിലാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാവുന്നത്.
രജിഷ വിജയൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇടനാഴിയിലെ കാലൊച്ച എന്നാണ് രജിഷ വിജയൻ എഴുതിയിരിക്കുന്നത്. സെറ്റുമുണ്ടും ധരിച്ചാണ് രജിഷ വിജയൻ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ ആള്‍ക്കാരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ധനുഷ് നായകനാകുന്ന കര്ണൻ ആണ് രജിഷ വിജയന്റേതായി തമിഴില്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ ഡയറക്ടര്‍. തിരുനെല്‍വേലിയാണ് ലൊക്കേഷന്‍.
https://www.instagram.com/p/CL4NdF9l3_9/?utm_source=ig_web_copy_link
ഇപ്പോള്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തില്‍ ആന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് രജീഷ വിജയന്. ആസിഫ് അലിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
Post Your Comments