CinemaGeneralLatest NewsMollywoodNEWS

സെക്കൻഡ് ഷോ ഇല്ലെങ്കിൽ പ്രീസ്റ്റ് തീയറ്ററിൽ എത്തില്ല ; തുറന്നു പറഞ്ഞ് ജോഫിൻ

ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്ന് ജോഫിൻ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പ്രീസ്റ്റ്’. കോവിഡ് പ്രതിസന്ധിയും സെക്കൻഡ് ഷോ അനുവദിക്കാത്തതുമൂലവും സിനിമയുടെ റിലീസ് വൈകിക്കൊണ്ടിരിക്കുകയാണ്. മുൻപ് നിശ്ചയിച്ച തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യാൻ കഴിയും എന്ന ആശങ്കയിലാണ് ഇപ്പോൾ അണിയറപ്രവർത്തകർ. ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി. ചാക്കോ.

തിയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ ചിത്രമാണിതെന്നും എന്നാൽ ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്നും ജോഫിൻ പറഞ്ഞു. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഫൈനൽ ഫൈനൽ മാസ്റ്ററിംഗ്. ‌ ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ജോഫിൻ വ്യക്തത വരുത്തിയത്.

ജോഫിന്റെ വാക്കുകൾ

ഇന്നലെ പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിംഗ്‌ കഴിഞ്ഞു. സ്വപ്ന സാക്ഷാത്കരത്തിന് ആദ്യം നന്ദി പറയുന്നത് മമ്മുക്കയോടാണ്. ചെറുപ്പത്തിൽ മമ്മുക്കയോട് തോന്നിയ ആരാധനയാണ് പിന്നീട് സിനിമയോടായി മാറിയതും, സിനിമയിൽ ജീവിക്കാനും പ്രേരിപ്പിച്ചത്. ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകൻ മമ്മുക്കയായിരുന്നു.

ആ മമ്മുക്കയെ വെച്ചു ആദ്യ സിനിമ ചെയ്യാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു . അതോടൊപ്പം ഞാൻ വലിയ നന്ദി പറയുന്നത് ആന്റോ ചേട്ടനോടാണ്. സിനിമ എന്ന എന്റെ സ്വപ്നം യാഥാർഥ്യമാക്കിയത് ആന്റോ ചേട്ടനാണ്. ആന്റോ ചേട്ടനോടൊപ്പം ഉണ്ണി സാറും. ഇത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എനിക്ക് പൂർത്തിയക്കാനായത് ഈ രണ്ടു നിർമാതാക്കൾ ഒപ്പം നിന്നത് കൊണ്ടാണ്. പ്രീസ്റ്റിന്റെ 80 % ചിത്രീകരണം പൂർത്തീകരിച്ച സമയത്താണ് കൊറോണ വന്ന് ലോകം മുഴുവൻ നിശ്ചലമായത് , 8 മാസങ്ങൾക്ക് ശേഷമാണ് ബാക്കി ഷൂട്ട് ചെയ്യുന്നത്.

‘തിയേറ്ററിൽ കാണേണ്ട ചിത്രം’ പ്ലാൻ ചെയ്തപ്പോൾ മുതൽ ഈ നിമിഷം വരെ അതു തന്നെയാണ് ‘ദി പ്രീസ്റ്റ്‌’. ലോകം മുഴുവൻ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം. അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തി. ഇന്ത്യക്ക് പുറത്ത് ചിത്രം വിതരണത്തിന് എടുത്തത് മമ്മുക്കയുടെ കടുത്ത ആരാധകനായ സമദിക്കയാണ് (Truth Films). അദ്ദേഹത്തിന്റെയും ആദ്യ ചിത്രമാണ് ‘ പ്രീസ്റ്റ് ‘. എന്നാൽ ഇപ്പോൾ ലോകത്ത് പലയിടത്തും തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ദുബായ്, സൗദി, ഒമാൻ തുടങ്ങി മിക്കയിടത്തും തിയേറ്റർ പ്രവർത്തിക്കുന്നില്ല ! ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകർ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാം. എന്നാൽ കുടുംബ പ്രക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലും തിയേറ്ററിൽ എത്തിക്കാൻ സാധിക്കില്ല.

(ചെറിയ ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ പുറത്തിറങ്ങിയത്, മാർച്ച് 1 മുതൽ സെക്കന്റ് ഷോ ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല). അനുകൂലമായ തീരുമാനങ്ങൾ വരുന്നത് വരെ നമുക്ക് കാത്തിരിക്കാം .എന്റെ ആദ്യ ചിത്രം സജീവമായ തീയേറ്ററുകളിൽ ഒരു മമ്മുക്ക ആരാധകനായി കാണാൻ കാത്തിരിക്കുകയാണ് ഞാനും .പ്രീസ്റ്റ് ടീമും.

shortlink

Related Articles

Post Your Comments


Back to top button