
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ഗൗതമി. അഭിനയരംഗത്ത് സജീവമല്ലാതിരുന്ന ഗൗതമി ഇപ്പോൾ വീണ്ടും അഭിനയരംഗത്തേയ്‍ക്ക് മടങ്ങിയെത്തുകയാണ്.
ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ.
ശിവദയാണ് സിനിമയിലെ മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ്. എഡിറ്റർ ബിജിത് ബാലയാണ്യ, സംഗീതം എം ജയചന്ദ്രൻ, വരികൾ ബി കെ ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്.
https://www.instagram.com/p/CL3w6f3pOrs/?utm_source=ig_web_copy_link
ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലയ്സിലും ഒരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം സംവിധായികയായി മടങ്ങിയെത്താനാണ് ആദ്യം തയ്യാറെടുത്തത്. വൃത്തം എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചെങ്കിലും നിർമ്മാണപ്രശ്നങ്ങൾ മൂലം സിനിമ പൂർത്തിയാക്കാനായില്ല. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് ഗൗതമിയുടെ ഭർത്താവ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്‍ക്ക് വേണ്ടിയും അടുത്തിടെ ഗൗതമി നായര്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയും ഉടൻ റീലീസ് ചെയ്യുമെന്നാണ് വാര്‍ത്ത.
Post Your Comments