സാൻ
സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഇപ്പോഴും ആഘോഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു സിനിമയാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെ ദൃശ്യം രണ്ടാം ഭാഗം. ദൃശ്യത്തിൽ മകളും ഭാര്യയും ചെയ്ത കൊലപാതകം മറയ്ക്കാ ശ്രമിക്കുന്ന ഗൃഹനാഥനായിട്ടാണ് ജോർജ്ജുകുട്ടിയെ കാണിക്കുന്നത്. എന്നാൽ, ദൃശ്യം 2വിലേക്ക് വരുമ്പോൾ ക്രിമിനൽ മൈൻഡുള്ള ഒരു ഗൃഹനാഥനെയാണ് കാണാനാവുക. പൊലീസിനു പോലും ചിന്തിക്കാൻ കഴിയാത്ത തരത്തിലേക്ക് ഉയരുന്ന ജോർജ്ജുകുട്ടിയെന്ന ക്രിമിനലിനെ ആർപ്പുവിളികളോടെയാണ് സമൂഹം സ്വീകരിക്കുന്നത്. ഇത്തരമൊരു സ്വീകരണം ഭരണവ്യവസ്ഥിതിയെ തന്നെ ബാധിക്കുന്നതാണെന്ന ആരോപണം സോഷ്യൽ മീഡിയകളിൽ ഉയർന്നു കഴിഞ്ഞു.
Also Read:അനുവാദമില്ലാതെ ഫോട്ടോയെടുത്തു ; നടുവിരൽ ഉയർത്തിക്കാട്ടി പ്രതിഷേധം അറിയിച്ച് ഗായിക
ഒരേസമയം, അമാനുഷികനും അല്ലാത്തതുമായ ജോർജ്ജുകുട്ടിയെ ആണ് പ്രേക്ഷകർ കാണുന്നത്. പ്രവൃത്തികളിലൂടെയല്ല, മറിച്ച് ചിന്തകളിലൂടെയാണ് ഇവിടെ ജോർജ്ജുകുട്ടി തൻ്റെ അമാനുഷികത തെളിയിക്കുന്നത്. ഈ സിനിമ പറഞ്ഞുവെയ്ക്കുന്ന സാമൂഹിക മൂല്യങ്ങൾക്ക് വേണ്ടത്ര വ്യക്തതയോ കൃത്യതയോ ഇല്ലാത്ത കൊണ്ട് തന്നെ ഒരു കൊലയാളിയെയും അയാൾക്ക് കബളിപ്പിക്കാൻ പാകത്തിൽ വിഡ്ഢികളാക്കപ്പെടുന്ന നമ്മുടെ ഭരണ സംവിധാനങ്ങളെയും ഒരു സാമൂഹ്യജീവിയെന്ന നിലയിലും ജനാധിപത്യവിശ്വാസിയെന്ന നിലയിലും സ്വീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് പലരും പറയാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.
Also Read:വിജയ് സേതുപതി ചിത്രം “തെൻമെർക്ക് പരുവകാട്ട്റു’; കേരളത്തിൽ റിലീസിനെത്തുന്നു
ഒരു മനുഷ്യ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് ദൃശ്യം. ആ ദൃശ്യം അയാളുടെ അബോധമനസ്സിലെ കാഴ്ചപ്പാടുകളെ അറിഞ്ഞോ അറിയാതെയോ ബാധിച്ചേക്കാം. ഇത്തരം സിനിമകളെ മഹത്വവത്ക്കരിച്ച് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുമ്പോൾ ഒരു സാധാരണക്കാരനായ പ്രേക്ഷകൻ അതിലെ ശരികൾ മാത്രമേ സ്വീകരിക്കൂ, സിനിമ പറഞ്ഞ് വെയ്ക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് അവർക്ക് തോന്നുകയും ചെയ്യും.
ഒരുപാട് തെളിയിക്കപ്പെടാത്ത കേസുകൾ ഉള്ള നാടാണ് നമ്മുടേതെന്ന ഇതേ സിനിമയിലെ തന്നെ സംഭാഷണവും മറ്റും എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന ധാരണ ചിലരിലെങ്കിലും സൃഷ്ടിച്ചേക്കാം. അയാൾക്ക് മുന്നിൽ അയാളുടെ കുടുംബം മാത്രമാണുള്ളത്. ഏതു വിധേനയും കുടുംബത്തെ രക്ഷിക്കാനുറച്ച മനസാണ് അയാളുടേത് എന്ന ഡയലോഗുകൾ പറഞ്ഞുവെയ്ക്കുന്നതും ഇതുതന്നെയാണ്.
Post Your Comments