BollywoodGeneralLatest NewsNEWSSocial Media

മദ്യപിച്ച് ക്രീസിലിറങ്ങിയ സോബേഴ്‌സിന്റെ അവസ്ഥയായിരുന്നു ; കാഴ്ച നഷ്ടമായതിനെക്കുറിച്ച് അമിതാഭ് ബച്ചൻ

ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകാൻ പോകുകയാണെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് അറിയിച്ചത്

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. താൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകാൻ പോകുകയാണെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. കാഴ്ച ശക്തിക്ക് മങ്ങലേറ്റതിനെ തുടർന്നായിരുന്നു താരത്തിന്റെ ശസ്‌ത്രക്രിയ. ഇപ്പോഴിതാ ശസ്‌ത്രക്രിയയക്ക് ശേഷം തിരികെയെത്തിയത് അമിതാഭ് ബച്ചൻ തന്റെ അസുഖ വിവരത്തെ കുറിച്ച് പറയുകയാണ്.

എഴുതാനോ, ശരിക്കു വായിക്കാനോ, കാണാനോ കഴിയാത്ത തന്റെ ഇപ്പോഴത്തെ കാഴ്ച ശേഷിയെ ഏറെ വ്യത്യസ്തമായാണ് താരം അവതരിപ്പിച്ചത്. അതിനായി അദ്ദേഹം കൂട്ടിപിടിച്ചത് മദ്യപിച്ച് ഒരു തവണ ക്രീസിലിറങ്ങിയ ഗ്യാരി സോബേഴ്‌സിനെയാണ്.

‘ഒരിക്കല്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഗ്യാരി സോബേഴ്‌സ് മദ്യപിച്ച് ക്രീസില്‍ ബാറ്റ് ചെയ്യാന്‍ നിന്നപ്പോള്‍ ഒരു പന്തിനു പകരം മൂന്നെണ്ണം കണ്ടെന്നാണ് പറഞ്ഞത്. നടുവിലെ ബോളിനെ ലക്ഷ്യമിട്ട് അദ്ദേഹം ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിച്ചു. ടൈപ്പ് ചെയ്യാനിരിക്കുമ്പോള്‍ ഞാനും ഓരോ അക്ഷരവും മൂന്നായി കാണുകയാണ്. നടുവിലെ അക്ഷരത്തിലാണ് വിരലമര്‍ത്തുന്നത്’- അമിതാഭ് ബച്ചൻ പറയുന്നു.

‘ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ശസ്ത്രക്രിയക്ക് വിധേയനാകുകയാണ്, എഴുതാനാവുന്നില്ല’ എന്ന് ശനിയാഴ്ചയാണ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചത്. കണ്ണിലായിരുന്നു ശസ്ത്രക്രിയയെന്നും ഒരു കണ്ണില്‍കൂടി ശസ്ത്രക്രിയ നടത്താനുണ്ടെന്നും പറഞ്ഞു.

‘ഈ പ്രായത്തിലെ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ രോഗമുക്തിക്ക് സമയമെടുക്കും. ശരിക്ക് കാണാനോ എഴുതാനോ വായിക്കാനോ പറ്റാത്ത അസ്ഥയാണ്. എഴുതുന്നതില്‍ അക്ഷരത്തെറ്റുണ്ടാവും. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് പാട്ടുകേട്ടും ചിന്തയില്‍ മുഴുകിയും സമയം കളയും. അത് ഒട്ടും എളുപ്പമല്ല’ എന്നും ബച്ചന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button