പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദീപിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ ഒരു ദിവസത്തെ ദിനചര്യയെക്കുറിച്ച് പറയുകയാണ് ദീപിക ഇപ്പോൾ.
ഒരു സെറ്റിൽനിന്നും മറ്റൊരു സെറ്റിലേക്ക് പോകുന്നതും, കോസ്റ്റ്യൂം തിരഞ്ഞെടുക്കുന്നതും, സ്നാക് കഴിക്കാനായി ബ്രേക്ക് എടുക്കുന്നതും, ഫോൺ ചെക്ക് ചെയ്യുന്നതും, ഷൂട്ടിങ്ങിനിടയിലെ തമാശകളും ഒക്കെ കൂടി ചേർന്നതാണ് താരം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ.
https://www.instagram.com/tv/CL4DesuDXMr/?utm_source=ig_web_copy_link
”പറയാൻ വളരെ ബുദ്ധിമുട്ടുളള കാര്യമാണിത്. എന്തെന്നാൽ ഓരോ ദിവസവും എനിക്ക് വ്യത്യസ്തമായിരിക്കും. രണ്ടും ദിവസം ഒരിക്കലും ഒരുപോലെയാകില്ല. രാവിലെ ഞാൻ ഉണർന്നാലുടൻ പല്ലു തേയ്ക്കും, പ്രഭാത ഭക്ഷണം കഴിക്കും. രാവിലെ ശാന്തമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചില ദിവസങ്ങളിൽ കുറച്ചു സമയം വർക്ക്ഔട്ട് ചെയ്യും.”ഒരു ദിവസം പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണോ ദീപിക എന്ന ചോദ്യത്തിന് അതെ എന്നും അല്ലെന്നുമായിരുന്നു ദീപികയുടെ മറുപടി. എന്നിലെ ഒരു ഭാഗം അങ്ങനെ ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ മറ്റൊരു ഭാഗം എല്ലാം ഉപേക്ഷിച്ച് ഒരൊഴുക്കിന് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നും ദീപിക പറഞ്ഞു.
നാഗ് അശ്വിൻ പ്രഭാസിനെ നായകനാക്കി ചെയ്യുന്ന സിനിമയിൽ ദീപികയാണ് നായികയായെത്തുന്നത്. ഇതുകൂടാതെ ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ സിനിമയിലും ദീപികയുണ്ട്. ഷാകുൻ ബത്രയുടെ സിനിമയും രൺവീർ സിങ്ങിന്റെ ’83’ യുമാണ് ദീപികയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.
Post Your Comments