CinemaGeneralLatest NewsMollywoodNEWS

നരേന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ കൂട്ടുക്കെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

ഇതേ ബാനറില്‍ നിർമ്മിക്കുന്ന തമിഴ് ചിത്രത്തില്‍ നരേനോടൊപ്പം "പരിയേറും പെരുമാള്‍" എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരങ്ങളായ കതിര്‍, ആനന്ദി എന്നിവരും പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു

നരേന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചെന്നൈയില്‍ നടന്നു.
യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായി ചേർന്ന് നിര്‍മ്മിക്കുന്ന 2 സിനിമകളില്‍ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രം.

Read Also: “5 ല്‍ ഒരാള്‍ തസ്‌കരന്‍”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ഇതേ ബാനറില്‍ നിർമ്മിക്കുന്ന തമിഴ് ചിത്രത്തില്‍ നരേനോടൊപ്പം “പരിയേറും പെരുമാള്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരങ്ങളായ കതിര്‍, ആനന്ദി എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സാക് ഹാരിസ് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍.

 

shortlink

Related Articles

Post Your Comments


Back to top button