Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

19 വർഷങ്ങൾക്ക് ശേഷം കണ്ണനെ കണ്ടു തൊഴാൻ മലയാളികളുടെ ശ്രീകൃഷ്ണനെത്തി

അരവിന്ദ് കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി

പൃഥിരാജ് – നവ്യ കൂട്ടുകെട്ടിൽ എത്തിയ പ്രിയ ചിത്രമാണ് ‘നന്ദനം’. രഞ്ജിത് ഒരുക്കിയ ഈ ചിത്രത്തിൽ ശ്രീകൃഷ്ണൻ ആയി വേഷമിട്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് അരവിന്ദ്. 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തിയിരിക്കുകയാണ് താരം.

2002-ൽ പുറത്തിറങ്ങിയ നന്ദനത്തിന്റെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷകരുടെ പ്രിയ രംഗങ്ങൾ തന്നെയാണ്.

കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി പുറത്തിറങ്ങിയ അരവിന്ദ് ക്ഷേത്രനടയിൽ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്. നഗരസഭ കൗൺസിലർ കെ.പി.ഉദയൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button