CinemaGeneralLatest NewsMollywoodNEWS

താരങ്ങളായ അച്ഛനും മകനും ഇതാദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നു

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി - ഗോകുൽ സുരേഷ് ഗോപി ചിത്രം "പാപ്പ"ന്‍റെ ചിത്രീകരണം മാർച്ച് 5-ന് ആരംഭിക്കും

പ്രമുഖ സംവിധായകന്‍ ജോഷി ഒരുക്കുന്ന “പാപ്പന്‍” എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് അഞ്ചിന് കാഞ്ഞിരപ്പള്ളി സെൻറ്റ് ഡൊമിനിക്ക് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ ആരംഭിക്കും. ഈരാറ്റുപേട്ട, പാല, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന “പാപ്പനി”ൽ സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്പില്‍, തോമസ് ജോണ്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്.

ഒരേ ലക്ഷ്യത്തിലെത്താന്‍ രണ്ടുപേര്‍ നടത്തുന്ന വ്യത്യസ്ഥമായ രീതിയിലുള്ള അന്വേഷണവും കുടുംബ ബന്ധങ്ങളിലെ ചില കണ്ടെത്തലുകളുമാണ് ഏറെ പിരിമുറുക്കമുള്ള മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രം കടന്നു പോകുന്നത്.

ഈ ചിത്രത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്നു. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷ് ഗോപിയും വേഷമിടുന്ന ചിത്രമെന്ന നിലയിലും “പാപ്പന്‍” ശ്രദ്ധേയമാകുന്നു. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. നീതാ പിള്ള , സണ്ണി വെയ്ന്‍, കനിഹ, നൈലാ ഉഷ, ആശാ ശരത്, സ്വാസിക, വിജയ രാഘവന്‍, ജനാര്‍ദ്ദനന്‍, ഷമ്മി തിലകന്‍, ബിനു പപ്പന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button