BollywoodGeneralLatest NewsNEWSSocial Media

കല്യാണം കഴിക്കുന്നില്ലേ , കുട്ടികളായില്ലേ ? ഇത്തരം ചോദ്യങ്ങൾ എന്നെ സമ്മർദ്ദത്തിലാക്കിയിരുന്നു ; തുറന്നുപറഞ്ഞ് സമീറ

സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച്‌ പറയുകയാണ് സമീറ

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമെല്ലാം സമീറ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ  വിശേഷങ്ങള്‍ സമീറ പങ്കുവെക്കാറുണ്ട്.

കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളും നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം നടി തുറന്ന് പ്രതികരിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച്‌ പറയുകയാണ് സമീറ റെഡ്ഡി. എന്നാണ് വിവാഹം കഴിക്കുന്നത് എന്ന ചോദ്യം താന്‍ നേരിട്ടിട്ടുണ്ടെന്നാണ് താരം കുറിച്ചത്. ഇത് തന്നെ എത്രത്തോളം പരിഭ്രാന്തയാക്കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സമീറ റെഡ്ഡിയുടെ കുറിപ്പ്.

https://www.instagram.com/p/CLx-O2OHvWU/?utm_source=ig_web_copy_link

സമീറ റെഡ്ഡി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം

എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത്? എന്നാണ് നിങ്ങള്‍ക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നത്? ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്ബോഴെല്ലാം ഞാന്‍ പരിഭ്രാന്തയാകുമായിരുന്നു. പ്രത്യേകിച്ച്‌ 35ല്‍ എത്തിയപ്പോള്‍. ഇതുവരെ വിവാഹിതയാകാത്തതോര്‍ത്ത് തളര്‍ന്നു പോയ സമയത്തെക്കുറിച്ച്‌ ഓര്‍ക്കുന്നു. പങ്കാളിയെ കണ്ടെത്തി, കുട്ടികള്‍ക്ക് ജന്മം നല്‍കി പൂര്‍ണയാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്കുമേലെ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുക. മാനസികമായി ഈ കള്ളികളിലെല്ലാം ടിക്ക് ചെയ്യണം.

ഇത് വളരെ സമ്മര്‍ദ്ദമേറിയതാണ്. അവസാനം വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകുന്നതുവരെ ചോദ്യങ്ങളാണ്. അതിനു ശേഷം അടുത്ത കുഞ്ഞിനെക്കുറിച്ചാവും ചോദിക്കുക. ഇതിനെല്ലാം നമ്മള്‍ ഉത്തരം നല്‍കേണ്ടതായി വരും. ഒറ്റക്ക് ജീവിക്കുന്ന നിരവധി സ്ത്രീകള്‍ അവര്‍ ജഡ്ജ് ചെയ്യപ്പെടുമ്ബോള്‍ തോന്നുന്നതിനെക്കുറിച്ച്‌ എന്നോട് പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി ചിന്തകളില്‍ എന്തു മാറ്റണമാണ് കൊണ്ടുവരേണ്ടത്. ജീവിതത്തിലെ തീരുമാനങ്ങള്‍ ഭയത്തിലോ തുടക്കത്തിലോ എടുക്കേണ്ടതല്ല. നമുക്ക് പിന്തുണയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കൂ, അല്ലാകെ വിധിക്കപ്പെടുകയല്ല, സമീറ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button