സ്വന്തം വീടിന് “സ്ഫടികം” എന്ന് പേര് നൽകിയ ആരാധകനെ അഭിനനന്ദിച്ച് സംവിധായകൻ ഭദ്രൻ. മനു പെരിയ എന്ന ആരാധകനാണ് പുതിയതായി പണികഴിപ്പിച്ച തന്റെ വീടിന് ഈ പേര് നൽകിയത്.
Read Also: അനിയത്തിക്കൊപ്പമുള്ള ചിത്രവുമായി സാറാ അലി ഖാൻ
“ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നിൽക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവർ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയിൽ വരാൻ എന്നെ ആവേശം ആക്കുന്നത്. ‘ഞാൻ വരും’ ജീവിക്കുന്ന സിനിമകളുമായി,” പുതിയ വീടിനു മുന്നില്‍ നില്ക്കുന്ന മനുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/bhadranthefilmmaker/posts/269515087885414
Read Also: മഹേഷ് നാരായണന്റെ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു
ഇക്കഴിഞ്ഞ ഫെബ്രുവരി 14-നാണ് മനു ‘സ്ഫടികം’ വീടിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. “എങ്കിൽ ഏമാനോട് പോയി പറ, തോമ ബോർഡ് ഉറപ്പിച്ചെന്ന്. പൊരക്ക് പേരിട്ടു”; എന്നായിരുന്നു മനുവിന്റെ ക്യാപ്ഷൻ.
Post Your Comments