GeneralLatest NewsMollywoodNEWSVideos

സ്‌ക്രീനിലെ ഭാര്യയും ജീവിതത്തിലെ ഭാര്യയും ശ്രീകുമാറിന് നൽകിയ സർപ്രൈസ് ; വീഡിയോ

സ്‌നേഹയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. അടുത്തിടയിലാണ് ഇരുവരും വിവാഹിതരായത്. അവതാരകയായി എത്തി അഭിനയത്തിലേക്ക് ചുവടുമാറ്റിയ അശ്വതി ശ്രീകാന്തിന്റെ ആദ്യത്തെ പരമ്പരയായ ചക്കപ്പഴത്തില്‍, ഭര്‍ത്താവായ ഉത്തമനായാണ് ശ്രീകുമാര്‍ ഇപ്പോൾ പ്രേഷകരുടെ മനസ് കീഴടക്കുന്നത്.

ഇപ്പോഴിതാ സ്‌ക്രീനിലെ ഭാര്യയും റിയല്‍ ലൈഫ് ഭാര്യയും ചേര്‍ന്ന് ശ്രീകുമാറിന് സര്‍പ്രൈസ് കൊടുത്ത സ്‌നേഹയുടേയും വീഡിയോ ആണിപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്. സ്‌നേഹയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അശ്വതിയുടെ പിറന്നാളാണെന്ന് പറഞ്ഞാണ് എല്ലാവരും ശ്രീകുമാറിനെ കൂട്ടിക്കൊണ്ട് പോകുന്നത്. എന്നാല്‍ അവിടെ ചെന്നാണ് യഥാര്‍ത്ഥത്തില്‍ സര്‍പ്രൈസ് എന്താണെന്ന് പറയുന്നത്. കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മറന്നുപോയ ശ്രീകുമാറിന്റെ പിറന്നാളാഘോഷത്തിനാണ് എല്ലാവരും ഒത്തുകൂടിയത്.

ആദ്യമായാണ് തന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുന്നതെന്നാണ് ശ്രീകുമാര്‍ പറയുന്നു. കേക്കൊന്നും മുറിക്കാതെ ഇത്രനാള്‍ ഏത് നാട്ടിലായിരുന്നു എന്ന് അശ്വതി ശ്രീയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button