ബോളിബുഡിന്‍റെ പ്രിയതാരമാണ് പരിണീതി ചോപ്ര. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദ ഗേൾ ഓൺ ദ ട്രെയ്ൻ’ നെറ്റ്ഫ്ലിക്സിൽ റിലീസായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിൽ പരിണീതി തന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.
തന്റെ ആദ്യത്തെ ക്രഷ് നടൻ സെയ്ഫ് അലി ഖാൻ ആയിരുന്നുവെന്ന് പരിണീതി പറയുന്നു. ഡേറ്റിങ്ങിന് ഒന്നും ഇതുവരെ പോയിട്ടില്ലെന്നും, തന്റെ ആദ്യ ചുംബനം പതിനെട്ടാം വയസിലായിരുന്നുവെന്നും പരിണീതി പറയുന്നു.
”സത്യത്തിൽ ഞാൻ ഡേറ്റ് ചെയ്തിട്ടില്ല. അതായത് ഈ ക്ലീഷേ ഡേറ്റുകൾ. വീട്ടിലേക്ക് വരൂ, നമുക്ക് അടിച്ച് പൊളിക്കാം, ടി വി കാണാം, ഭക്ഷണം പുറത്ത് നിന്ന് ഓർഡർ ചെയ്യാം…. ഇതായിരുന്നു എന്റെ ആശയത്തിലെ ഡേറ്റിങ്”. പരിണീതി വ്യക്തമാക്കുന്നു.
നേരത്തെ അമിതവണ്ണത്തെ കുറിച്ച് താരം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കിടയാക്കിയിരുന്നു. അന്ന് തനിക്ക് അമിതവണ്ണമായിരുന്നു എന്നും ആരോഗ്യവതിയായിരുന്നില്ലെന്നും പരിണീതി പറയുന്നു. അന്നത്തെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും, വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കാറുണ്ടെന്നും താരം വ്യക്തമാക്കി . ഇന്ന് താൻ ആരോഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ട്. വണ്ണമുണ്ടായിരുന്ന കാലത്ത് പലപ്പോഴും താൻ വൈകാരികമായി ഏറെ തളർന്നിരുന്നുവെന്നും പരിണീതി പറഞ്ഞിരുന്നു.
എന്നാൽ അമിതവണ്ണത്തെ കുറിച്ചുള്ള താരത്തിന്‍റെ പ്രസ്‌താവനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. വണ്ണമുള്ളവരെ പരിഹസിക്കുന്ന പരാമര്‍ശനമാണിതെന്നും, വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും വ്യക്തിപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.
Post Your Comments