മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് ആരാധക പ്രീതി ഏറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ രണ്ടാഴ്ച പിന്നിടുമ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ദേഷ്യപ്പെടുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ്.
ബിഗ് ബോസ് മത്സരാര്‍ഥികളുടെ ചില പ്രവൃത്തിയിൽ ദേഷ്യം പിടിച്ച മോഹന്‍ലാൽ പൊട്ടിത്തെറിക്കുന്നുണ്ട്. തുടക്കത്തില്‍ മോഹന്‍ലാല്‍ ആംഗ്യഭാഷയിലായിരുന്നു സംസാരിച്ചത്. കേള്‍ക്കുന്നില്ല എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. ഇതാണ് ഞങ്ങളുടേയും പ്രശ്‌നം. ഒരുപാട് പേര്‍ മൈക്ക് ഊരിവെച്ച് സംസാരിക്കും, മൈക്ക് പൊത്തിപ്പിടിച്ച് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
”സോറി ലാലേട്ടാ, ഇനി ആവര്‍ത്തിക്കില്ല” എന്ന് റംസാന്‍ പറഞ്ഞു. അതിന് എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രശ്നം സംസാരിക്കുന്നതിനോടൊപ്പം ഭാഗ്യലക്ഷ്മിയോടും താരം ചൂടായി.
മോശമായ വാക്ക് ബിഗ് ബോസ്ഹൗസില്‍ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹന്‍ലാല്‍ ചോദ്യം ചെയ്തത്. അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.
Post Your Comments