CinemaGeneralMollywoodNEWS

മമ്മുക്കയെ വച്ച് സിനിമ ചെയ്യാന്‍ വലിയ മോഹം, ഓരോ സിനിമ ചെയ്യുമ്പോഴും മമ്മുക്കയെ കാണും പക്ഷേ: രഞ്ജന്‍ പ്രമോദ്

പുതിയ പിള്ളേരെ വച്ചും സിനിമ ചെയ്യാന്‍ ഇഷ്ടമാണ്

സിനിമയിലെത്തിയിട്ടു ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിടുന്ന രഞ്ജന്‍ പ്രമോദ് മലയാള സിനിമയ്ക്ക് എഴുതിയത് നല്‍കിയതത്രയും ഹിറ്റ് സിനിമകളാണ്. മീശമാധവനും, മനസ്സിനക്കരെയും, നരനും, അച്ചുവിന്റെ അമ്മയും പോലെയുള്ള മെഗാ ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച രഞ്ജന്‍ പ്രമോദ് താന്‍ ബാക്കിയാക്കി വച്ചിരിക്കുന്ന വലിയ ഒരു മോഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. സൂപ്പര്‍ താരം മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും രണ്ടാം ഭാവം എഴുതി കഴിഞ്ഞപ്പോള്‍ തന്നെ അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവെന്നും പക്ഷെ മമ്മൂട്ടി പിടി തരാതെ ഒഴിഞ്ഞു മാറിയെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ രഞ്ജന്‍ പ്രമോദ് പറയുന്നു.

“മമ്മുക്കയുമായി ഒരു സിനിമ ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാന്‍ ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കും. പക്ഷേ എന്തുകൊണ്ടോ അത് ഇതുവരെയും നടന്നില്ല. ‘രക്ഷാധികാരി ബൈജു’ എന്ന സിനിമ ചെയ്യുന്നതിന് മുന്‍പും ഞാന്‍ ഒരു കഥ മമ്മുക്കയുമായി ആലോചിച്ചിരുന്നു. പുതിയ പിള്ളേരെ വച്ചും സിനിമ ചെയ്യാന്‍ ഇഷ്ടമാണ്. പുതിയ നടന്മാരില്‍ ഫഹദിന് എന്നെ അറിയാം. ദുല്‍ഖര്‍ സല്‍മാന്‍ ഒന്നും എന്നെ അറിയില്ല. ബിജു മേനോന്‍ വര്‍ഷങ്ങളുടെ പരിചയമുള്ള എന്റെ അടുത്ത സുഹൃത്താണ്. എന്നിട്ട് പോലും ‘രക്ഷാധികാരി ബൈജു’ ചെയ്യാന്‍ ഞാന്‍ അവന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കേണ്ടി വന്നു. അതൊക്കെ സിനിമയില്‍ സ്വാഭാവികമാണ്. ഞാന്‍ മലയാളത്തിനു മുന്‍പേ തമിഴ് സിനിമ ചെയ്യാനായിരുന്നു ശ്രമിച്ചത്. അജിത്തിനെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന സിനിമ അതും നടക്കാതെ പോയി”.

shortlink

Related Articles

Post Your Comments


Back to top button