മലയാളത്തിന്റെ മഹാ നടന്‍ എന്ന് വിശേഷണമുള്ള നിരവധി കലാകാരന്മാര്‍ നമുക്കുണ്ട്. അവരില്‍ പ്രധാനിയാണ് മുരളി എന്ന നടന്‍. മുരളി എന്ന നടന്റെ തമിഴ് സിനിമയുമായി ബന്ധപ്പെട്ട ഒരു അപൂര്‍വ്വ അനുഭവം വെളിപ്പെടുത്തുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് മുരളി എന്ന മഹാനടന്റെ വേറിട്ട നിമിഷങ്ങള്‍ ഭാഗ്യ ലക്ഷ്മി പങ്കുവച്ചത്.
“മുരളി എന്ന നടനെക്കുറിച്ച് പറയുമ്പോള്‍ ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ് ഓര്‍മ്മ വരുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും തിലകനുമൊക്കെ തമിഴില്‍ അഭിനയിച്ചപ്പോള്‍ അവര്‍ തമിഴ് പഠിച്ച ശേഷം അവര്‍ തന്നെയാണ് അവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്. പക്ഷേ മുരളി എന്ന നടന് അതത്ര എളുപ്പമല്ലാതിരുന്നതിനാല്‍ ആദ്യ കാലങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യിക്കാന്‍ ഒരു സിനിമയ്ക്ക് വേണ്ടി പലരെയും വിളിച്ചു. ഇന്ത്യയിലെ പ്രമുഖരായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും, അറിയപ്പെടുന്ന നടന്മാരുമൊക്കെ വന്നിട്ടും മുരളി എന്ന നടന് ശബ്ദം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. സ്ക്രീനിലെ അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷന്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയില്ല. ഘന ഗാംഭീര്യത്തോടെയുള്ള ശബ്ദമാണ് അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജിനു ചേരുന്നതെന്ന് മനസിലാക്കിയ സംവിധായകന്‍ ഒടുവില്‍ മുരളി എന്ന നടന് വേണ്ടി ഡബ്ബ് ചെയ്യാന്‍ കണ്ടെത്തിയത് തമിഴിലെ ഹിറ്റ് സംവിധായകന്‍ ഭാരതി രാജയെയായിരുന്നു”.
Post Your Comments