![](/movie/wp-content/uploads/2021/02/mani-1.jpg)
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ്‌ബോസ് സീസൺ 3 . ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ പങ്കെടുക്കുന്നത്. ഷോ തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോൾ മത്സരാർത്ഥികൾ എല്ലാവരും തന്നെ പ്രേഷകരുടെ മനസ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി മത്സരാര്‍ഥികള്‍ എത്തിയിരിക്കുകയാണ്.
മോഹൻലാല്‍ ആങ്കറായ ബിഗ് ബോസില്‍ എയ്‍ഞ്ചല്‍ തോമസ് ആണ് മത്സരാര്‍ഥിയായി കഴിഞ്ഞ ദിവസം എത്തിയത്. മോഹൻലാല്‍ തന്നെയാണ് എയ്ഞ്ചലിനെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്‍തത്. ഇപ്പോഴിതാ എഞ്ചല്‍ പറഞ്ഞ ഒരു കാര്യവും അതിന് മോഹൻലാൽ പറഞ്ഞ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
നടനും മത്സരാർത്ഥിയുമായ മണിക്കുട്ടനെക്കുറിച്ചാണ് എയ്‍ഞ്ചല്‍ പറഞ്ഞത്. മണിക്കുട്ടൻ തനിക്ക് വലിയ ക്രേസ് ആണെന്നും, മണിക്കുട്ടനെ വലിയ ഇഷ്‍ടമാണെന്നുമാണ് എയ്‍ഞ്ചല്‍ പറഞ്ഞത്.
സ്വയം പരിചയപ്പെടുത്തുകയായിരുന്നു എയ്‍ഞ്ചല്‍ ആദ്യം. മണിക്കുട്ടൻ എന്റെ ക്രേയ്‍സ് ആണ്. ആള് കല്യാണം കഴിക്കാത്തത് വലിയ കാര്യമെന്നും എയ്‍ഞ്ചല്‍ പറഞ്ഞു. ആലപ്പുഴയിലോ തിരുവനന്തപുരത്തോ ഉള്ള മണിക്കുട്ടനെയോ ചോദിച്ചത് എന്ന് മോഹൻലാല്‍ ചോദിക്കുന്നു. അതിന്ഇ മറുപടിയായി ഇവിടെയുള്ള മണിക്കുട്ടൻ എന്ന് എയ്ഞ്ചല്‍ പറഞ്ഞു. ആളെ ട്യൂണ്‍ ചെയ്യാൻ നോക്കുമോ എന്ന് മോഹൻലാല്‍ ചോദിച്ചു. അങ്ങനെ പറയരുത്, നോക്കാം എന്നും എയ്‍ഞ്ചല്‍ പറഞ്ഞു.
Post Your Comments