പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വീഡിയോയാണ് ഇത്.
ഒരുപാട് ചിട്ടയുള്ള ആളാണ് താനെന്ന് അഹാന പറയുന്നു. എന്നാൽ സഹോദരിമാർക്ക് അടുക്കും ചിട്ടയുമില്ലന്ന് അഹാന പറയുന്നു. ഇക്കാര്യത്തിനാണ് അനിയത്തിമാരോട് കൂടുതലും വഴക്കിടുന്നതെന്നും താരം പറയുന്നു.
“വീട്ടിൽ എല്ലാം ഓർഗനൈസ് ചെയ്തു വെയ്ക്കണം എന്നത് എനിക്ക് നിർബന്ധമാണ്. സഹോദരിമാർക്ക് അങ്ങനെയില്ല. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിടുന്നത് എനിക്കിഷ്ടമല്ല. ഞങ്ങൾ തമ്മിൽ ഏറ്റവും കൂടുതൽ അടി ഉണ്ടാക്കുന്ന കാര്യം ഇതാണ്,” അഹാന പറയുന്നു.പഠിക്കാൻ മിടുക്കിയായിരുന്ന ആളായിരുന്നെങ്കിലും ഒരിക്കൽ താൻ ഫിസിക്സ് പരീക്ഷയിൽ തോറ്റിട്ടുണ്ടെന്നും കോപ്പിയടിച്ചതിന് ഒരിക്കൽ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അഹാന പറഞ്ഞു.
തനിച്ചിരിക്കാൻ ഇഷ്ടമുള്ള താൻ സ്വന്തം കമ്പനി ആസ്വദിക്കുന്ന വ്യക്തിയാണെന്നും അഹാന കൂട്ടിച്ചേർക്കുന്നു. “ഒറ്റയ്ക്കിരിക്കുന്നത് നന്നായി എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. തനിയെ ഇരുന്ന് സംസാരിക്കാറുണ്ട്. എനിക്ക് അൽപ്പം ഭ്രാന്തുണ്ടെന്നാ അമ്മയും അനിയത്തിമാരും പറയുക,” ചിരിയോടെ അഹാന പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘
Post Your Comments