Latest News

മലയാളത്തിന്റെ പ്രിയ നടി അഞ്ജലി നായര്‍ വിവാഹ മോചിതയാകുന്നു

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്.

ബെൻ, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടി അഞ്ജലി നായര്‍ വിവാഹ മോചിതയാകുന്നു. സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം.

2013 ജൂണില്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന മലയാള ലഘുചിത്ര സമാഹാരത്തില്‍ അഞ്ജലിയുടെ മകള്‍ ആവണി അഭിനയിച്ചിട്ടുണ്ട്. അനീഷും അഞ്ജലിയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

read also:അത്രയും ഗതികെട്ട അവസ്ഥയിലായിരുന്നു; ഭാഗ്യലക്ഷ്മിയ്ക്ക് നേരെ പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇപ്പോൾ ഇരുവരും വേര്പിരിയുന്നതായി റിപ്പോർട്ടുകൾ. ബന്ധം വേര്‍പെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവയൊക്കെ എന്‍റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ചര്‍ച്ചചെയ്യാനും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നില്ല ഇല്ലെന്നാണ് അഞ്ജലി ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

ഈ ദാമ്പത്യത്തിൽ ഒരു മകൾ ഉണ്ട്. ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോള്‍ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button