തലശ്ശേരി: അഞ്ചുദിവസമായി തലശ്ശേരിയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു. ആറ് തിയേറ്ററുകളിലായി നടന്ന മേളകാഴ്ച ശനിയാഴ്ച രാത്രിയോടെ പരിസമാപ്തിയായി. 40 രാജ്യങ്ങളിൽനിന്നുളള 80 ചിത്രങ്ങളാണ് മേളയിൽ പ്രദർശപ്പിച്ചത്. മറ്റുജില്ലകളിൽനിന്നെത്തിയവരിൽ പലരും മടങ്ങിയതിനാൽ കഴിഞ്ഞ ദിവസത്തേക്കാൾ തിരക്ക് കുറവായിരുന്നു.
ഡോൺ പാലത്തറ സംവിധാനംചെയ്ത ‘ സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആയിരുന്നു ശനിയാഴ്ചത്തെ മുഖ്യ ആകർഷണം. നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. മലയാളത്തിലുള്ള ‘ ലവ് ‘, ‘ കപ്പേള ‘ എന്നിവയും ശനിയാഴ്ച തിരശ്ശീലയിലെത്തി. രണ്ടാം പ്രദർശനമായിരുന്ന ചിത്രങ്ങൾക്കും കാണികളുണ്ടായിരുന്നു.
ചലച്ചിത്രമേളയുടെ മൂന്നാംപതിപ്പ് വിജയമാക്കിയ തലശ്ശേരിക്ക് സാംസ്കാരികമേഖലയുടെ നന്ദി. മേളയെ വിജയിപ്പിച്ച എല്ലാവർക്കും മന്ത്രി എ.കെ.ബാലൻ നന്ദിയറിയിച്ചു. തലശ്ശേരിയുടെ സാംസ്കാരിക ഭൂപടത്തിലേക്ക് ഐ.എഫ്.എഫ്.കെ.യെ അടയാളപ്പെടുത്തിയ സർക്കാരിനും അക്കാദമിക്കും മേളയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും സംഘാടകസമിതി ചെയർമാൻ എ.എൻ.ഷംസീർ എം.എൽ.എ.യും നന്ദിപറഞ്ഞു. ഇനി മേളയുടെ നാലാംപതിപ്പ് മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാട്ട് നടക്കും.
Post Your Comments