BollywoodGeneralLatest NewsMovie GossipsNEWS

എനിക്ക് സിനിമ നഷ്ടമാകാൻ കാരണം കത്രീന കൈഫ് ; തുറന്നുപറഞ്ഞ് സറീൻ ഖാൻ

സിനിമാ കരിയർ നഷ്ടമായതിന്റെ കാരണം തുറന്നു പറഞ്ഞ് സറീൻ ഖാൻ

സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു സറീൻ ഖാൻ. എന്നാൽ പിന്നീട് ബോളിവുഡിൽ വേണ്ടത്ര രീതിയിൽ തിളങ്ങുവാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ തന്റെ സിനിമാ കരിയർ നഷ്ടമായതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സറീൻ ഖാൻ.

ബോളിവുഡ് സൂപ്പർ നടി കത്രീന കൈഫിന്റെ സാമ്യം തനിക്കുണ്ടെന്ന് എല്ലാവരും പറഞ്ഞു. അവ തന്റെ കരിയറിനെ തന്നെ ബാധിച്ചുവെന്നും സറീൻ ഖാൻ പറയുന്നു. കത്രീന കൈഫിന്റെ അപര എന്ന പ്രതിച്ഛായയിൽനിന്ന് പുറത്തുകടക്കാൻ എനിക്ക് സാധിച്ചില്ല. പ്രേക്ഷകർ പോലും ഇതേക്കുറിച്ച് തന്നെ സംസാരിക്കാൻ തുടങ്ങി. എവിടെനിന്നാണ് ഇവയെല്ലാം ആരംഭിച്ചതെന്ന് അറിയില്ല. അഭിമുഖങ്ങളും മറ്റും കൊടുക്കുന്നതിന് മുമ്പുതന്നെ ഫേസ്ബുക്കിലുള്ള തന്റെ പഴയൊരു ചിത്രം പ്രചരിപ്പിച്ചാണ് കത്രീന കൈഫിനെപ്പോലെയുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതെന്ന് സറീൻ പറയുന്നു.

അന്ന് സമൂഹമാധ്യമത്തിന്റെ സ്വാധീനം കുറവായിരുന്നതിനാൽതന്നെ, മീഡിയ ഹൗസുകളെയും പത്രങ്ങളെയുമാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. പൊതുസമൂഹത്തിന് തന്നെ അധികം കാണാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അങ്ങനെയാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂടിയതെന്നും സറീൻ പറയുന്നു.

ഇവയ്ക്കൊപ്പം വണ്ണത്തിന്റെ പേരിലും താൻ നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും സറീൻ. വണ്ണമുള്ള കത്രീന എന്ന രീതിയിൽ ”Fatrina ” എന്നാണ് പലരും തന്നെ വിളിച്ചിരുന്നതെന്നും സറീൻ പറഞ്ഞു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ഒന്നുകിൽ വണ്ണത്തെക്കുറിച്ചോ അല്ലെങ്കിൽ കത്രീനയെപ്പോലെ ഉണ്ടെന്നോ ആണ് നിരന്തരം കേൾക്കേണ്ടി വന്നിരുന്നത്. എനിക്ക് സ്വന്തമായൊരു വ്യക്തിത്വം ഇല്ലാതെയായി ഇതോടെ എനിക്ക് നിരാശയും വിശ്വാസവും നഷ്ടപ്പെട്ടു തുടങ്ങി സറീൻപറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button