മലയാളത്തില്‍ ചെയ്ത സിനിമ ബോളിവുഡില്‍ ചെയ്യുമ്പോള്‍ താന്‍ മനസ്സിലാക്കിയ പ്രധാന സംഗതിയെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘അനിയത്തി പ്രാവ്’ എന്ന സിനിമ ഹിന്ദിയില്‍ ചെയ്തു പരാജയപ്പെട്ടപ്പോഴാണ് തനിക്ക് അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായതെന്നും പ്രിയദര്‍ശന്‍ പറയുന്നു.
“അനിയത്തി പ്രാവ് സിനിമ ഹിന്ദിയില്‍ കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ ഞാന്‍ മനസിലാക്കിയത്. നമ്മള്‍ മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് ഒരു സിനിമ എടുക്കുമ്പോള്‍ അതിനു ആദ്യം വേണ്ടത് പുതിയതായി ഒരു തിരക്കഥ എഴുതണം എന്നുള്ളതാണ്. മലയാളികള്‍ സിനിമ കാണുന്നത് പോലെയല്ല ഹിന്ദിക്കാരന്‍ സിനിമ കാണുന്നത്. ഇവിടെ ലോജിക് ഒക്കെ വച്ചാണ് സിനിമ കാണല്‍, അവിടെ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നത്. അപ്പോള്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് പുതിയതായി തിരക്കഥ എഴുതി മറ്റൊരു രൂപത്തില്‍ സിനിമ മാറ്റുക എന്നതാണ്. ഇവിടെ മോഹന്‍ലാല്‍ ചെയ്ത ഒരു കഥാപാത്രം അവിടെ അക്ഷയ് കുമാറിന് ചെയ്യാന്‍ കഴിയില്ല. അക്ഷയ് കുമാറിന് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നമ്മള്‍ മലയാളത്തില്‍ ചെയ്തു വച്ചിരിക്കുന്ന തിരക്കഥ മോള്‍ഡ് ചെയ്തെടുക്കുക എന്നതാണ് പ്രധാനം”. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പ്രിയദര്‍ശന്‍ പറയുന്നു.
Post Your Comments