പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമി, രഞ്ജിന് ഹരിദാസ്, രഞ്ജിനി ജോസ് എന്നിവർ. റിമിയും രഞ്ജിനി ജോസും പാട്ടിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നപ്പോൾ അവതാരകയായി പ്രിയം നേടിയ ആളാണ് രഞ്ജിനി ഹരിദാസ്. മൂവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.
https://www.instagram.com/p/CLyNdk0lkCd/?utm_source=ig_web_copy_link
ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുള്ള ഗായികയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ് നിൽക്കുന്നയാളാണ് റിമി ടോമി. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവർ നടത്തിയ റിമിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരത്തിന്റെ യുട്യൂബ് ചാനലിലൂടെ വർക്ക്ഔട്ടിനെക്കുറിച്ചും മേക്കോവറിനെ പറ്റിയും റിമി പറയാറുണ്ട്.
Post Your Comments