ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കീർത്തിയുടെ പുതിയ ചിത്രം രംഗ് ദേയിലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ്.
‘ബസ് സ്റ്റാന്റേ, ബസ് സ്റ്റാന്റേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. താരങ്ങള്‍ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ കീര്‍ത്തി സുരേഷും നിതിനും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറാണ് സിനിമ. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമ വൈകിയത്. സിനിമ അടുത്ത മാസം 26ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ദേവി ശ്രീ പ്രസാദ് ആണ് രംഗ് ദേയുടെ സംഗീത സംവിധായകൻ.
അതേസമയം കീർത്തിയുടെ പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ‘സാനി കൈദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചിത്രം കീർത്തി തന്നെയാണ് പങ്കുവെച്ചത്. മറ്റൊരു യാത്ര തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്.
വ്യത്യസ്‍തമായ മേക്കോവറിലാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ഉള്ളത്. തമിഴ് സംവിധായകൻ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്.
Post Your Comments