GeneralLatest NewsNEWSSocial Media

‘നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല’; ചിത്രവുമായി നടി കാജൽ അഗര്‍വാള്‍

കാജൽ അഗർവാൾ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാകുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളുമെല്ലാം കാജൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ പുതിയ ചിത്രങ്ങളോടൊപ്പമാണ് കാജൽ കുറിപ്പും പങ്കുവെച്ചത്. ”എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല” എന്നാണ് കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CLv_9x2Hij5/?utm_source=ig_web_copy_link

നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാജല്‍ പറഞ്ഞത് ശരി തന്നെയെന്ന് എല്ലാവരും പറയുന്നു. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ് കാജല്‍ അഗര്‍വാള്‍.

shortlink

Related Articles

Post Your Comments


Back to top button