ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഇപ്പോൾ ചിത്രത്തിന്റെ മൂന്നാംഭാഗം എപ്പോൾ എത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ച നടക്കുന്നത്. നിരവധി പേരാണ് ദൃശ്യം മൂന്നാം ചിത്രത്തിനായി കാത്തിരിക്കുന്നത്. മൂന്നുഭാഗത്തിലെ കഥ ഏത് രീതിയിലായിരിക്കും ജീത്തു അവതരിപ്പിക്കുക എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. പലരും നിരവധി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയുന്നുണ്ട്. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു നിർദ്ദേശമായിരുന്നു മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐയും പൃഥ്വിരാജിന്‌റെ സാം അലക്‌സും ചിത്രത്തില്‍ എത്തിച്ചൂടെ എന്ന്.
ഈ ചോദ്യം ജീത്തു ജോസഫിനോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുകയും ചെയ്തിരുന്നു. അതിന് ജീത്തു നൽകിയ മറുപടി ഇങ്ങനെയാണ്. ഞാന്‍ കഴിയുന്നതും ഇങ്ങനത്തെ പരിപാടിയൊക്കെ ഒഴിവാക്കാറുണ്ട്. വേറൊരു സിനിമയിലെ ക്യാരക്ടറെടുത്ത് ചെയ്യുന്നതൊക്കെ.
ഈ കഥയ്ക്ക് ഇതിന്‌റെതായ ഒരു ട്രാവലുണ്ട്. അപ്പോ ചിലര് പറഞ്ഞു മെമ്മറീസിലെ സാം അലക്‌സ് വരുമെന്ന്, അങ്ങനയൊന്നും ഉണ്ടാവില്ല, അതിന് വളരെ ഓര്‍ഗാനിക്ക് ആയിട്ടുളളത് കിട്ടുവാണെങ്കില്‍ അത് ചെയ്യും. മൂവിമാന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments