CinemaGeneralMollywoodNEWS

പ്രേം നസീറിനെ വച്ച് സിനിമ ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ സഹോദരനില്‍ നിന്ന് കേട്ടത് മോശം കമന്റ്: ഹരിഹരന്‍

ഒഴുക്കിനൊപ്പം നീന്താന്‍ എല്ലാവര്‍ക്കും കഴിയും, ഒഴുക്കിനെതിരെ നീന്താനാണ് പ്രയാസം

തന്‍റെ ആദ്യ സിനിമയായ ‘ലേഡീസ് ഹോസ്റ്റല്‍’ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഹരിഹരന്‍. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി കോമഡി ട്രാക്കില്‍ പ്രേം നസീറിനെ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനില്‍ നിന്ന് തനിക്ക് കേട്ടത് നെഗറ്റീവ് കമന്റ് ആണെന്നും ഒഴുക്കിനെതിരെ നീന്തിയ തന്റെ പരീക്ഷണ ചിത്രമായിരുന്നു ‘ലേഡീസ് ഹോസ്റ്റല്‍’ എന്നും തന്റെ ആദ്യ സിനിമയുടെ അനുഭവം ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു കൊണ്ട് ഹരിഹരന്‍ പറയുന്നു.

“സ്ഥിരം സീരിയസ് വേഷങ്ങള്‍ ചെയ്തിരുന്ന പ്രേം നസീര്‍ എന്ന നടനെ ആദ്യമായി ഒരു കോമഡി ട്രാക്കില്‍ അവതരിപ്പിച്ചത് എന്റെ ‘ലേഡീസ് ഹോസ്റ്റല്‍’ എന്ന സിനിമയിലൂടെയായിരുന്നു. എന്റെ ആദ്യ ചിത്രമായിരുന്നു അത്. ഒഴുക്കിനൊപ്പം നീന്താന്‍ എല്ലാവര്‍ക്കും കഴിയും, ഒഴുക്കിനെതിരെ നീന്താനാണ് പ്രയാസം. അങ്ങനെ ഞാന്‍ ഒഴുക്കിനെതിരെ നീന്തിയ എന്റെ അക്കാലത്തെ പരീക്ഷണ ചിത്രമായിരുന്നു ‘ലേഡീസ് ഹോസ്സല്‍’. സിനിമ കണ്ട ശേഷം പ്രേം നസീറിന്റെ അനിയന്‍ എന്നെ വിളിച്ചിട്ടു പറഞ്ഞു. “നിങ്ങള്‍ എന്ത് പണിയാണ് മിസ്റ്റര്‍ കാണിച്ചത്, അടൂര്‍ ഭാസിയേയും, ബഹദൂറിനെയുമൊക്കെ പോലെ നിങ്ങള്‍ എന്റെ ചേട്ടനെ കൊണ്ട് പോയി ഒരു കോമഡിക്കാരന്‍ ആക്കിയല്ലോ” എന്നായിരുന്നു. ആ സമയം അന്നത്തെ മറ്റൊരു പ്രമുഖ നിര്‍മ്മാതാവ് സിനിമ കണ്ട ശേഷം പറഞ്ഞു, “നിങ്ങള്‍ ചെയ്തിരിക്കുന്നത് മനോഹരമായ ഒരു വിനോദ സിനിമയാണ്. അതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം”. സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനമെടുക്കുമ്പോള്‍ എന്ത് വ്യത്യസ്തമായി ചെയ്യാം എന്നായിരുന്നു എന്റെ മനസ്സില്‍. അങ്ങനെ ചെയ്‌താല്‍ മാത്രമേ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ഇവിടെ സ്റ്റാമ്പ് ചെയ്യപ്പെടുകയുള്ളൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു”. ഹരിഹരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button