പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് വൈറലാകുന്നത്. അച്ഛൻ കമൽഹാസനൊപ്പമുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ നാളുകൾക്കുശേഷം അപ്പയെ നേരിൽ കാണാൻ കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ടായിരുന്നു ശ്രുതി ചിത്രം പങ്കുവെച്ചത്.
യുഎസിൽനിന്നും ഇന്നലെയാണ് ശ്രുതി ചെന്നൈയിലെത്തിയത്. തിരക്ക് കാരണം രണ്ടുപേർക്കും നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും ദീർഘനാളുകൾക്കുശേഷമാണ് അച്ഛനെ കാണുന്നതെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു. കമലിനൊപ്പം കുറച്ചു സമയം ചെലവിട്ടശേഷമാണ് ശ്രുതി മടങ്ങിയത്.
https://www.instagram.com/p/CLw7dEbh3Pp/?utm_source=ig_web_copy_link
ശ്രുതിയുടെ ബോയ്ഫ്രണ്ടാണെന്ന് പാപ്പരാസികൾ പറയുന്ന ശന്തനു ഹസാരികയും ശ്രുതിക്കൊപ്പമുണ്ടായിരുന്നു.ശന്തനുവിനൊപ്പമുളള ചില ചിത്രങ്ങളും ശ്രുതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രുതിയുടെ പിറന്നാൾ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് താരം വീണ്ടും പ്രണയത്തിലാണോയെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായത്. ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയ്ക്ക് ഒപ്പമുളള ശ്രുതിയുടെ ചിത്രങ്ങളായിരുന്നു പുതിയ ഗോസിപ്പുകൾക്ക് കാരണം. അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. നാലു വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്.
നെറ്റ്ഫ്ലിക്സിനുവേണ്ടി ചെയ്ത നാഗ് അശ്വിന്റെ തെലുങ്ക് ആന്തോളജി ഷോർട് ഫിലിം പിട്ട കാതലു ആൺ ശ്രുതിയുടെ അവസാനം ഇറങ്ങിയ ചിത്രം. ലാംബം ആണ് ശ്രുതിയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന സിനിമ.
Post Your Comments