പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. ഇപ്പോഴിതാ താരം വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചർച്ചയാകുന്നത്. മാതാപിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകുകയാണ് സലീം കുമാർ. പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്നാണ് സലീം കുമാർ പറയുന്നത്.
മകന്‍ ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താന്‍ അത് അനുവദിച്ച് കൊടുത്തില്ലെന്നും ചില യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണ താന്‍ കണ്ടിട്ടുണ്ടെന്നും സലീംകുമാര്‍ പറഞ്ഞു.
തന്റെ അസുഖത്തെപ്പറ്റിയും താരം തുറന്നു പറഞ്ഞു. ലിവര്‍ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണ്. ചിലര്‍ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്. ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീംകുമാര്‍ പറഞ്ഞു.
കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച് സംസാരിച്ച് നടന്നുപോയയാളാണ് താന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ ഒരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചുകൊണ്ടിരിക്കും. ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഏത് സമയത്തും മനുഷ്യന്‍ മരിക്കാമെന്നും സലീംകുമാര്‍ കൂട്ടിച്ചേർത്തു.
Post Your Comments