![](/movie/wp-content/uploads/2021/02/dileep-4.jpg)
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യയും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണ് ഇരുവരും.
വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്.
https://www.instagram.com/p/CLwgkGkJqI3/?utm_source=ig_web_copy_link
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ. സുഹൃത്തുക്കളുടെയും മറ്റും വിവാഹചടങ്ങുകളിൽ ദിലീപിനൊപ്പം എത്തുമ്പോൾ മാത്രമാണ് പലപ്പോഴും കാവ്യയെ കാണാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്.അടുത്തിടെ ഇരുവരും ഒന്നിച്ച് നാദിർഷയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു. വിവാഹ ആഘോഷങ്ങളിൽനിന്നുളള ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് ദിലീപ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന്‍ നായികയായി അരങ്ങേറിയത്. ആദ്യ ചിത്രത്തിലെ നായകന്‍ പില്‍ക്കാലത്ത് ജീവിതത്തിലേക്കും എത്തുകയായിരുന്നു. മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളാണ് ദിലീപ് കാവ്യ ദമ്പതികൾക്കുള്ളത്.
Post Your Comments