GeneralLatest NewsMollywoodNEWSSocial MediaVideos

ദൃശ്യം ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കിൽ രണ്ടാം ഭാഗത്തിന്റെ ആവശ്യം വരില്ലായിരുന്നു ; വൈറലായി വീഡിയോ

നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

അത്തരത്തിൽ സിനിമയെക്കുറിച്ച് ഇറക്കിയ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൃശ്യം ആദ്യഭാഗം ജിസ് ജോയ് ഒരുക്കിയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടാവില്ല എന്നാണ് വീഡിയോയില്‍ പറയുന്നത്. വര്‍ക്കിച്ചന്‍ ജെ പുത്തന്‍വീട്ടില്‍ എന്ന വ്യക്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

https://www.instagram.com/p/CLweyNDhKgs/?utm_source=ig_web_copy_link

ദൃശ്യം ആദ്യ ഭാഗം ജിസ് ജോയ് സംവിധാനം ചെയ്യുമ്ബോള്‍ അതിലെ മുഖ്യ കഥാപാത്രങ്ങള്‍ക്കൊപ്പം ജിസ് ജോയ് ഒരുക്കിയ ‘സണ്‍‌ഡേ ഹോളിഡേ’യിലെ കെപിഎസി ലളിതയുടെ കഥാപാത്രവും ചിത്രത്തിലെത്തുന്നുണ്ട്. അതിനോടൊപ്പം തന്നെ സിദ്ദിഖ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിലെ ഡയലോഗും പറയുന്നു. വളരെ രസകരമായി ഒരുക്കിയിരിക്കുന്ന വീഡിയോയുടെ അവസാനം ജോര്‍ജുകുട്ടി കുറ്റസമ്മതം നടത്തി ജയിലില്‍ പോകുന്നതാണ്. നിമിഷ നേരംകൊണ്ടാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

shortlink

Related Articles

Post Your Comments


Back to top button