ബിജുമേനോൻ പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. ഗംഭീര വിജയം കൈവരിച്ച ചിത്രം തെലുങ്ക് ഉൾപ്പടെയുള്ള അന്യഭാഷാ ചിത്രങ്ങളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമ ബോളിവുഡിലും റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ബോളിവുഡ് സൂപ്പർ താരങ്ങളായ ജോണ്‍ എബ്രഹാമും, അഭിഷേക് ബച്ചനുമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നതെന്നാണ് സൂചന. 13 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കാൻ പോകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അയ്യപ്പനു കേശിയും ആക്ഷനും കഥയ്ക്കും തുല്യപ്രാധ്യാന്യമുള്ള ചിത്രമാണ്. ജ എ എന്റര്ട്ടെയിന്മെന്റ്സിലൂടെ ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്കരിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ജോണ്‍ എബ്രഹാം 2020 മേയ് മാസത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.
ബോളിവുഡിന് പുറമെ ചിത്രം തെലുങ്കിലും റിമേക്ക് ചെയ്യുന്നുണ്ട്. തെലുങ്കില്‍ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2021 ജനുവരിയോടെ റിലീസിനെത്തുമെന്നാണ് സൂചന. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്.
ചിത്രത്തില്‍ ബിജുമേനോന് അവതരിപ്പിച്ച ‘അയ്യപ്പന് നായരു’ടെ വേഷത്തിലേക്ക് തെലുങ്ക് താരം പവന് കല്ല്യാണെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ‘കോശി’ എന്ന കഥാപാത്രത്തെ റാണ ദഗുബദ്ദിയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. സായ് പല്ലവിയാണ് അയ്യപ്പന്റെ ഭാര്യയായ കണ്ണമ്മയുടെ വേഷം ചെയ്യുന്നത്.
2020ലാണ് അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്.
Post Your Comments