സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ താരങ്ങൾ നേരിട്ട് തന്നെ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് നേരെ വന്ന അശ്ലീല കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന് അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപത്തിനെതിരെ ആലിയയുടെ പ്രതികരണം.
അടുത്തിടയിൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു കൊണ്ടുള്ള ഒരു ചിത്രം ആലിയ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശ്ലീലച്ചുവയുള്ള കമന്റുകളും ബലാത്സംഗ ഭീഷണിയടക്കവും ആലിയയെ തേടിയെത്തിയത്.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാനസികമായി കടുത്ത പ്രയാസത്തിലാണ്. അടിവസ്ത്രം ധരിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തത് മുതൽ വളരെ നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ പ്രതികരണങ്ങളാണ് എന്നെത്തേടിയെത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാൻ അനുഭവിക്കുന്ന തരത്തിലുള്ള ഭീതി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്താലോയെന്ന് വരെ ചിന്തിച്ചു. ഇത്തരം പ്രതികരണങ്ങളെ അവഗണിച്ച് ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ സത്യത്തിൽ നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. കാരണം ഇത്തരം കമന്റുകളാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ബലാത്സംഗ സംസ്കാരത്തിന് സംഭാവനയാകുന്നത്. ആലിയ ഇൻസ്റ്റയിൽ കുറിച്ചു.’
https://www.instagram.com/p/CLvvSv3A1t_/?utm_source=ig_web_copy_link
ഒരു അആക്രമിക്കപ്പെട്ടു കഴിഞ്ഞു അവള്‍ക്കായി മെഴുകുതിരികള്‍ കത്തിച്ച് മാർച്ചുകൾ സംഘടിപ്പിക്കുന്ന രാജ്യമാണ് നമ്മളുടെത്. എന്നാല്‍ ഒരു സ്ത്രീ ജീവനോടെയിരിക്കുമ്പോൾ അവളെ ആരും സംരഷിക്കുന്നില്ല. ജീവിതകാലം മുഴുവനായും ലൈംഗികവത്കരിക്കപ്പെട്ടു കൊണ്ടാണ് ഒരു സ്ത്രീ വളർന്നു വരുന്നത് എന്നതാണ് സത്യം. ഞാനും ഇത്തരം കമന്റുകൾ കേട്ടാണ് വളർന്നു വന്നത്. മധ്യവയസ്കരായ കുറെ ആളുകൾ ചേർന്ന് പ്രായപൂർത്തിയാകാത്ത് ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരസമാപ്തിയിലാണ് ഞാനെത്തിയത്. മറ്റനവധി സ്ത്രീകൾക്കൊപ്പം എന്നെയും ഉപദ്രവിച്ചവരിൽ പലരും കാപട്യക്കാർ ആയിരുന്നു. ധാർമ്മികമായി വളരെ ഉയർന്നു നിൽക്കുന്നു എന്ന് അഭിനയിക്കുന്ന ഇവരാണ് ശരിക്കും ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ആലിയ തന്റെ ഇൻസ്റാഗ്രാമിലൂടെ വ്യക്തമാക്കി.
അനുരാഗിന് ആദ്യ ഭാര്യ ആരതി ബജാജിൽ ജനിച്ച മകളാണ് ആലിയ. അമേരിക്കയിൽ ഉപരിപഠനം ചെയ്യുകയാണ് താരപുത്രിയിപ്പോൾ.
Post Your Comments