BollywoodGeneralLatest NewsNEWS

ദിവ്യയുടെ അച്ഛന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല, ഒടുവിൽ രഹസ്യ വിവാഹം; നടി ദിവ്യാ ഭാരതിയുടെ ജീവിതം

. വീട്ടുകാരെ പോലും അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം.

പത്തൊൻപതാം വയസ്സിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടു വിടപറഞ്ഞ താരമാണ് ദിവ്യാ ഭാരതി.ബോളിവുഡ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ ദിവ്യയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. 16ാം വയസ്സിൽ ‘നിലാ പെണ്ണേ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദിവ്യ സിനിമയിൽ എത്തിയത്. വിശ്വാത്മയെന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദിവ നിർമ്മാതാവുമായി പ്രണയത്തിലായി. പതിനെട്ടു വയസ്സ് തികഞ്ഞ ഉടനെ അദ്ദേഹത്തെ രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു.

1992 ലാണ് ദിവ്യാ ഭാരതി ബോളിവുഡ് നിർമ്മാതാവ് സാജിദ് നദിയാവാലയെ രഹസ്യമായി വിവാഹം കഴിക്കുന്നത്. വീട്ടുകാരെ പോലും അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. കുടുംബത്തിന്റെ എതിർപ്പ് ഒഴിവാക്കാൻ വേണ്ടിയായിരുന്നു വിവാഹം രഹസ്യമാക്കി വെച്ചത്. അച്ഛനിൻ നിന്ന് വിവാഹം മറച്ചുവെച്ചതിനെ കുറിച്ച് ദിവ്യ ഭാരതിയുടെ അമ്മ ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നതിങ്ങനെ…

read also:പതിവ് തെറ്റിക്കാതെ ഇക്കുറിയും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ചിപ്പി

”പതിനെട്ടാം വയസില്‍, ‘ഷോലാ ഔര്‍ ശബ്ന’ത്തിന്റെ സെറ്റില്‍ വെച്ച്, അന്നത്തെ പല ഗോവിന്ദാ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന സാജിദ് നദിയാദ്വാലയെ കാണുന്നത്.ചിത്രത്തിലെ നായകൻ ഗോവിന്ദയെ കാണാൻ അദ്ദേഹം വരുമായിരുന്നു. അദ്ദേഹമാണ് സാജിദിന് മകളെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അദ്ദേഹം പോയതിന് ശേഷം ദിവ്യ തന്നോട് സാജിദിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചിരുന്നു. വളരെ നല്ല ആളാണെന്ന് അവളോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ വിവാഹം ചെയ്തോട്ടെ എന്ന് എന്നോട് ചോദിച്ചു എന്നാൽ ദിവ്യയുടെ അച്ഛന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാൽ തന്നെ ഈ വിവാഹത്തെ എതിർത്തിരുന്നു. 18 വയസ് പൂർത്തിയായപ്പോൾ തന്നെ സാജിദിനെ വിവാഹം കഴിക്കുകയായിരുന്നു. തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അച്ഛനെ അറിയിക്കാത്തത് കൊണ്ട് താൻ പോയിരുന്നില്ല. വിവാഹശേഷവും ദിവ്യ തങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ മകൾ രഹസ്യമായി വിവാഹം കഴിച്ചത് അച്ഛന് അറിയില്ലായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദീപാവലി ദിനത്തിൽ സാജിദ് വീട് സന്ദർശിച്ചപ്പോഴാണ് അവരുടെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ”

shortlink

Related Articles

Post Your Comments


Back to top button