പതിവ് തെറ്റിക്കാതെ ഇക്കുറിയും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ചിപ്പി

ചിപ്പിക്ക് പുറമെ നടി ആനിയും വീട്ടില്‍ പൊങ്കാല ഇട്ടു

പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് നടി ചിപ്പി. കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ വര്‍ഷം ഭക്തരെല്ലാം സ്വന്തം വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചത്. ആദ്യമായിട്ടാണ് വീട്ടില്‍ പൊങ്കാലയിടുന്നതെന്ന് ഒരു സ്വാകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിപ്പി പറഞ്ഞു.

”സാധാരണ എല്ലാ വര്‍ഷവും ആറ്റുകാല്‍ ക്ഷേത്ര പരിസത്താണ് പൊങ്കാല ഇടാറുളളത്. അപ്പോഴും വീട്ടില്‍ ഇടാമായിരുന്നു. എന്നാല്‍ അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാ ശരിയാകുമെന്നാണ് പ്രതീക്ഷ.” ചിപ്പി പറഞ്ഞു.

read also:നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല; നടൻ ടിനി ടോമിനെതിരെ വിമർശനം

ചിപ്പിക്ക് പുറമെ നടി ആനിയും വീട്ടില്‍ പൊങ്കാല ഇട്ടു. ആനിക്കൊപ്പം ഷാജി കൈലാസും വീട്ടിലുണ്ടായിരുന്നു. ഒപ്പം മക്കളും അമ്മയ്‌ക്കൊപ്പം ചേര്‍ന്നു. വീട്ടില്‍ പൊങ്കാല ഇടുന്നത് ആദ്യമായിട്ടല്ലെന്നാണ് ആനി പറഞ്ഞത്.

” കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. വീട്ടില്‍ ഇട്ടാമതിയെന്ന് ഭര്‍ത്താവാണ് പറഞ്ഞത്. ആറ്റുകാലമ്മയുടെ അടുത്ത് പോയപ്പോള്‍ ഇനി ഞാന്‍ വീട്ടില്‍ ഇട്ടോളാമെന്ന് പറഞ്ഞു. അതിന് ശേഷം ഇവിടെയാണ് ഇടുന്നത്. സുഹൃത്തുക്കളും ഇവിടെ പൊങ്കാല ഇടാന്‍ വരാറുണ്ട്.” ആനി അഭിമുഖത്തിൽ പറഞ്ഞു.

Share
Leave a Comment