GeneralLatest NewsNEWSTV Shows

ജീവിതത്തില്‍ എനിക്കൊരു മോളില്ല, ഇനി ഉണ്ടാവുകയും ഇല്ല; പൊട്ടിക്കരഞ്ഞു പോയ അവസ്ഥയെക്കുറിച്ചു മനോജ്

ആ സീന്‍ കഴിഞ്ഞിട്ടും വല്ലാത്ത വീര്‍പ്പുമുട്ടലിലായിപ്പോയി

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ബീന ആന്റണിയും മനോജ് 2003 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് ഇവർ. ഒരു മകനാണ് ഉള്ളത്. നാമം ജപിക്കുന്ന വീട്, ഇന്ദുലേഖ തുടങ്ങിയ പരമ്പരകളില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്ന മനോജ് സീരിയലില്‍ മകളെ വിവാഹം കഴിഞ്ഞു ഭര്‍തൃവീട്ടിലേക്ക് അയക്കുന്ന ഒരു സീന്‍ അഭിനയിച്ചതിനെക്കുറിച്ചു തുറന്നു പറയുന്നത് ശ്രദ്ധനേടുന്നു.

”ജീവിതത്തില്‍ എനിക്കൊരു മോളില്ല.; ഇനി ഉണ്ടാവുകയും ഇല്ല.കലാരംഗത്തെ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ദൈവത്തോട് നന്ദി പറയുന്ന അവസരങ്ങളുണ്ട്.ജിവിതത്തില്‍ അനുഭവിക്കാന്‍ കഴിയാത്ത ചില അനര്‍ഘ നിമിഷങ്ങള്‍.. ക്യാമറയുടെ മുന്‍പില്‍ ദൈവം തരും.

read also:വളർത്തുനായ്ക്കളെ കാണാനില്ല ; കണ്ടെത്തുന്നവർക്ക് കോടികൾ വാഗ്ദാനം ചെയ്ത് നടി ലേഡി ഗാഗ

ഈ രംഗത്തിന്റെ അവസാനത്തില്‍ ഞാന്‍ ആ ഒരു വികാരം ആസ്വദിച്ചു. എന്റെ അനിയത്തിയുടെ കല്യാണദിവസം എന്റെ  അച്ഛന്റെ ആ വികാരവായ്പ്. അതങ്ങിനെ തന്നെ ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍, സത്യം പറയാലോ ഞാന്‍ അറിയാതെ പൊട്ടിക്കരഞ്ഞു പോയി ആ സീന്‍ കഴിഞ്ഞിട്ടും വല്ലാത്ത വീര്‍പ്പുമുട്ടലിലായിപ്പോയി ഞാന്‍ ദൈവത്തിന് നന്ദി ഇങ്ങനെയൊരവസരം എനിക്ക് തന്നതിന്.” മനോജ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button