AwardsGeneralKollywoodLatest NewsNEWSOscar

ഓസ്കാർ ; സൂര്യയുടെ ‘സൂരറൈ പോട്ര്’ പ്രാഥമിക ഘട്ടം കടന്നു

ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് സൂരറൈ പോട്ര്

സൂര്യയും മലയാളി നടിയുമായ അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. സുധ കൊങ്കര സംവിധാനം ചെയ്‍ത ചിത്രം ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം മത്സരത്തിന്റെ ഒരു ഘട്ടം കൂടി കടന്നിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ ചിത്രം യോഗ്യത നേടി എന്നതാണ് ഇതിന്റെ അർത്ഥം. ഇതോടെ ഇത്തവണ ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് സൂര്യയുടെ സൂരറൈ പോട്ര്. കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകള്‍ക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിനു മുന്നില്‍ സാധ്യത തുറന്നത്.

മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button