സംവിധായകൻ ഗൗതം വാസുദേവ് മേനോനും നടൻ ചിലമ്പരശനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘നദികളിലെയ് നീരാടും സൂരിയൻ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് എ.ആർ റഹ്മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നദികളിലെയ് നീരാടും സൂരിയൻ. വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിർമ്മിക്കുന്നത്.
ഗൗതം മേനോൻ 2010 ൽ ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷയായിരുന്നു ചിത്രത്തിലെ നായിക. ഗംഭീര വിജയം നേടിയ ചിത്രം തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.
പിന്നീട് 2016 ൽ ‘അച്ചം യെൻപത് മദമയെടാ’ എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
Post Your Comments