CinemaGeneralMollywoodNEWS

‘ഞാന്‍ പ്രകാശന്‍’ ചെയ്യുമ്പോള്‍ എന്‍റെ മകന്‍ ഒരു തെറ്റ് ചൂണ്ടിക്കാട്ടി ആദ്യം എനിക്ക് ദേഷ്യമാണ് തോന്നിയത്

ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്റെ രണ്ടു മക്കളോടും അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്

സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍  ടീം വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ‘ഞാന്‍ പ്രകാശന്‍’. 2018-ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ സിനിമ മെഗാ വിജയം നേടിയിരുന്നു. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയില്‍ തന്റെ മക്കള്‍ ഉള്‍പ്പടെയുള്ള ന്യു ജനറേഷന്‍ ടീമിന്റെ ഇടപെടലിനെക്കുറിച്ച് തുറന്നു പറയുകയാണ് സത്യന്‍ അന്തിക്കാട്.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സീന്‍ ചിത്രീകരിച്ചപ്പോള്‍ ‘അതില്‍ പ്രശ്നമുണ്ട്’, എന്ന് പറഞ്ഞ തന്റെ മകനോട്‌ ആദ്യം നീരസം തോന്നിയെന്നും പിന്നീട് ആ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് മനസ്സിലാക്കി താന്‍ തിരുത്താന്‍ തയ്യാറായി എന്നും ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

“ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലെ ഒരു സീന്‍ എടുത്തപ്പോള്‍, ‘അത് അങ്ങനെ വേണ്ട അതില്‍ ചെറിയ പ്രശ്നങ്ങളുണ്ട്’, എന്ന് എന്റെ മകന്‍ അഖില്‍ പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് ദേഷ്യം തോന്നി. പക്ഷേ പിന്നീടതില്‍ കാര്യമുണ്ട് എന്ന് എനിക്ക് മനസ്സിലായി. നമ്മള്‍ പുതിയ തലമുറയുടെ വാക്കുകള്‍ അംഗീകരിച്ചു തുടങ്ങുമ്പോഴേ നമ്മളും നവീകരിക്കപ്പെടൂ. ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്റെ രണ്ടു മക്കളോടും അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. അത് പോലെ ശ്രീനിവാസനും വിനീതിനോട് അഭിപ്രായങ്ങള്‍ ചോദിക്കും. അതുകൊണ്ട് കൂടിയാണ് ഞാന്‍ പ്രകാശന്‍ പുതിയ തലമുറയ്ക്ക് രസിക്കുന്ന സിനിമ കാഴ്ചയായത്. അച്ഛന്‍- മകന്‍ എന്ന ബന്ധത്തിനപ്പുറം സുഹൃത്തുക്കള്‍ എന്ന രീതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ട് എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഓപ്പണ്‍ ആയി സംസാരിക്കാം.അങ്ങനെയും കൂടി ചെയ്യുമ്പോഴാണ് ഇന്നത്തെ കാലഘട്ടത്തിനു ചേരും വിധം ഒരു നല്ല സിനിമ സംഭവിക്കുന്നത്”. സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button