സീരിയലിലൂടെയും സിനിമയുടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത വ്യക്തി കൂടിയാണ് രചന. സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രചന പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്.
ഏത് ഭാഷയിൽപ്പെട്ട സിനിമയും കാണാൻ സബ്ടൈറ്റിൽ ആവശ്യമാണ്. ഇതിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് രചന ഇപ്പോൾ. മലയാളം ഡോക്യുമെന്ററി സിനിമയ്ക്കുവേണ്ടിയാണ് രചന സബ്ടൈറ്റില്‍ ചെയ്യാനൊരുങ്ങുന്നത്. ട്രാൻസ്ലേറ്റര് എന്ന നിലയില്‍ പുതിയൊരു ജോലി തുടങ്ങിയെന്നാണ് രചന പറയുന്നത്.
ആശയത്തിന്റെ ആത്മാവ് ചോരാതെ ട്രാൻസ്ലേറ്റ് ചെയ്യണമെങ്കില്‍ അത്രയധികം സിനിമയെ മനസിലാക്കണമെന്നു താരം പറയുന്നു. തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നല്‍കിയതിന് വിനോദ് മങ്കരയുള്പ്പടെയുള്ളവര്ക്ക് രചന നാരായണൻകുട്ടി നന്ദിയും പറയുന്നു. തന്റെ ഫോട്ടോകളും രചന നാരായണൻകുട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്.
നര്‍ത്തകിയായ രചനാ നാരായണൻകുട്ടി തീര്‍ഥാടനം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ ആയും രചന നാരായണൻകുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Leave a Comment