ഇതാണ് ആ രഹസ്യം ; സുന്ദരമായ തലമുടിക്കും ചര്‍മ്മത്തിനും വേണ്ടി കിടിലൻ ടിപ്സുമായി പൂർണ്ണിമ ഇന്ദ്രജിത്ത്

മുഖത്തും തലമുടിയിലും ഒരു പാക്കിട്ട് നില്‍ക്കുന്ന ഒരു ചിത്രമാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ പൂര്‍ണ്ണിമ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മുഖത്തും തലമുടിയിലും ഒരു പാക്കിട്ട് നില്‍ക്കുന്ന ഒരു ചിത്രമാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്.

തലമുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനായി താന്‍ ചെയ്യുന്ന ഒരു രഹസ്യമാണ് പൂര്‍ണ്ണിമ ആരാധകര്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നത്. മുൾട്ടാണി മിട്ടി, ആപ്പിൾ സിഡർ വിനഗര്‍, കറ്റാർവാഴ ജെല്‍ എന്നിവ കൊണ്ടാണ് താന്‍ ഈ മാസ്ക് തയ്യാറാക്കുന്നതെന്നും പൂര്‍ണ്ണിമ കുറിപ്പില്‍ പറയുന്നു. ഇതിനായി ആദ്യം അര കപ്പ് മുൾട്ടാണി മിട്ടിയും നാല് ടീസ്പൂൺ ആപ്പിൾ സിഡർ വിനഗറും അൽപ്പം കറ്റാർവാഴയുടെ ജെല്ലും ഫിൽറ്റർ ചെയ്ത വെള്ളവും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക.

ഒരു ഷവർ ക്യാപ് ധരിച്ച ശേഷം 10 മുതല്‍ 12 മിനിറ്റ് വരെ കാത്തിരിക്കാം. മുഴുവനും ഉണങ്ങുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും പൂര്‍ണ്ണിമ പറയുന്നു. മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ഇത് അധികമുള്ള അഴുക്കിനെയും എണ്ണമിഴുക്കിനെയും വലിച്ചെടുക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

 

Share
Leave a Comment