പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. ഇപ്പോഴിതാ പരിണീതി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. തനിക്ക് ഒരു കാലത്ത് അമിത വണ്ണമായിരുന്നുവെന്നും, ആ ചിത്രങ്ങൾ എന്നെ ഇപ്പോഴും ഭീതിപ്പെടുത്തുന്നുവെന്നും പരിണീതി പറയുന്നു .
റേഡിയോ ഹോസ്റ്റായ സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇന്ന് ഞാന്‍ ആരോഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ടെന്നും പരിണീതി പറയുന്നു. അഭിനയരംഗത്തെത്തും മുമ്പ് 86 കിലോയോളമായിരുന്നു പരിണീതിയുടെ ഭാരം. കഠിനമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നാണ് വണ്ണം കുറച്ചതെന്നും താരം പറഞ്ഞു.
എന്നാൽ സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ അമിതവണ്ണത്തെ കുറിച്ചുള്ള താരത്തിന്‍റെ പ്രസ്‌താവനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. വണ്ണമുള്ളവരെ പരിഹസിക്കുന്ന പരാമര്‍ശനമാണിതെന്നും, വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും വ്യക്തിപരമാണെന്നും പലരും സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
Post Your Comments