CinemaGeneralKollywoodNEWS

ഓരോരുത്തര്‍ക്കും ഓരോ കാരവാന്‍: തമിഴ് സിനിമ സമ്പ്രദായം തനിക്ക് ചേരുന്നതല്ലെന്ന് നെടുമുടി വേണു

തമിഴില്‍ ചെന്ന് കഴിഞ്ഞാല്‍ ഒരു ഷോട്ട് കഴിഞ്ഞാല്‍ എല്ലാവരും നാല് വഴി ചിതറുകയായി

മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന സ്വാഭാവിക അഭിനയ ശൈലി കൊണ്ടു കരുത്തനായ നടനാണ്‌ നെടുമുടി വേണു. മലയാള ഭാഷ കടന്നു അന്യഭാഷ സിനിമകളില്‍ അധികം ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന നെടുമുടി വേണു താന്‍ എന്തുകൊണ്ട് തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്.

നെടുമുടി വേണുവിന്റെ വാക്കുകള്‍

“എന്നെ സംബന്ധിച്ച് വേറെ ഒരു ഭാഷ വലിയ ബുദ്ധിമുട്ടാണ്. നമുക്ക് കഷ്ടിച്ച് അറിയാവുന്ന ഒരു ഭാഷ മലയാളമാണ്. മറ്റു ഭാഷകള്‍ നിര്‍ബന്ധിച്ചാല്‍ പറയാം വേണ്ടി വന്നാല്‍ പറയാം എന്നുള്ളതല്ലാതെ തമിഴ് ഒന്നും നമ്മുടെ കൈയ്ക്ക് അത്ര വഴങ്ങി കിട്ടുന്നതല്ല. പിന്നെ നമ്മള്‍ ഇതിന്റെയൊക്കെ സുഖമായ സെറ്റപ്പില്‍ അങ്ങ് ജീവിച്ചു പോരുകയാണ്. തമിഴില്‍ ചെന്ന് കഴിഞ്ഞാല്‍ ഒരു ഷോട്ട് കഴിഞ്ഞാല്‍ എല്ലാവരും നാല് വഴി ചിതറുകയായി. അത് കഴിഞ്ഞാല്‍ ഹീറോയ്ക്ക് ഒരു കാരവാന്‍, നടിയ്ക്ക് ഒരു കാരവാന്‍, അന്യ നാട്ടില്‍ നിന്ന് വരുന്ന നമുക്ക് ഒരെണ്ണം വേറെ. ഒരു സീനില്‍ അഭിനയിക്കുക തിരിച്ചു കാരവാനില്‍ പോയി ഇരിക്കുക. വീണ്ടും ഷോട്ടിന് തയ്യാറാവുക. എനിക്ക് അങ്ങനെ ഒരു സമ്പ്രദായം പറ്റുന്നതല്ല”.

shortlink

Related Articles

Post Your Comments


Back to top button