AwardsCinemaGeneralIndian CinemaLatest NewsMollywoodNEWSOscar

ഐ.എം. വിജയന്റെ ചിത്രം ഓസ്കാറിലേക്ക്

'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) 2021 ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍

ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഐ.എം. വിജയന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍ ). ഔദ്യോഗിക എന്‍ട്രിയായ ജെല്ലിക്കെട്ട് ഈ വര്‍ഷത്തെ ഓസ്‌കാറില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ഓസ്‌കാര്‍ മത്സരവേദിയില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ് ‘മ്..’.

കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധ നേടിയ നഞ്ചിയമ്മയും ചിത്രത്തിലുണ്ട്. ജുബൈര്‍ മുഹമ്മദ് ആണ് സംഗീതം. ആര്‍ മോഹന്‍ ആണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. പളനിസാമി, തങ്കരാജ്, വിപിന്‍ മണി, ആദര്‍ശ് രാജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button