‘തനു വെഡ്സ് മനു’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഓർമ്മകൾ പങ്കുവെച്ച് നടി കങ്കണ റണൌട്ട്. ചിത്രം തന്റെ കരിയറിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ് കങ്കണ തന്റെ ട്വിറ്ററിൽ കുറിച്ചത്. ഇതിഹാസതാരം ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേ ഒരു നായികയായി ഞാൻ മാറുകയായിരുന്നു ഈ ചിത്രത്തിലൂടെ എന്ന് കങ്കണ കുറിക്കുന്നു.
”അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു. കോമഡിയുമായി മുഖ്യധാരാ സിനിമയിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ക്യൂന്‍, ഡേറ്റോ1 എന്നിവ എന്‍റെ കോമിക് ടൈമിംഗിനെ ശക്തിപ്പെടുത്തി. അതോടെ ഇതിഹാസ താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
2011ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രമാണ് തനു വെഡ്സ് മനു. കങ്കണയും മാധവനും നായികാനായകന്‍മാരായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ആനന്ദ് എൽ രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സ്വര ഭാസ്കർ, ജിമ്മി ഷീർഗിൽ എന്നു തുടങ്ങി വൻതാരനിര തന്നെ അഭിനയിച്ചിരുന്നു.
മറ്റൊരു ട്വീറ്റിൽ സംവിധായകൻ ആനന്ദിനും തിരക്കഥാകൃത്ത് ഹിമാൻഷു ശർമ്മയ്ക്കും കങ്കണ നന്ദി പറയുന്നുണ്ട്.“ഹിറ്റുകൾ സൃഷ്ടിച്ചെടുക്കാൻ കഷ്ടപ്പെടുന്ന നിർമ്മാതാക്കളായി അവരെന്നെ സമീപിച്ചപ്പോൾ അവർക്കൊരു കരിയർ ഉണ്ടാക്കി കൊടുക്കാമെന്ന് ഞാനോർത്തു, എന്നാൽ അവർ എന്റെ കരിയർ മികച്ചതാക്കുകയാണ് ചെയ്തത്. ഏത് സിനിമ ഹിറ്റാവും, ഏത് ആവില്ല എന്നൊന്നും ആർക്കും പ്രവചിക്കാനാവില്ല. എല്ലാം വിധിയാണ്, എന്റെ വിധി നിങ്ങളിൽ ആയത് സന്തോഷമുള്ള കാര്യമാണ്,” കങ്കണ കുറിക്കുന്നു.
ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ തനു വെഡ്സ് മനു റിട്ടേണ്സ് 2015ലും തിയറ്ററുകളിലെത്തിയിരുന്നു. ഇതിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.
Post Your Comments