പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഇപ്പോഴിതാ ‘റൂഹി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനിടെയിൽ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിയോൺ ഗ്രീൻ കളറിലുള്ള അസിമെട്രിക്കൽ ഗൗണാണ് താരം ധരിച്ചിരുന്നത്. വസ്ത്രത്തേക്കാളും അതിന്റെ വിലയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2.74 ലക്ഷം രൂപയാണ് ജാൻവി ധരിച്ച ഈ ഗൗണിന്റെ വില.
അലക്സ് പെറിയാണ് ഈ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങൾ ജാൻവിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CLo0iBCl4mO/?utm_source=ig_web_copy_link
2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ. ‘റൂഹി- അഫ്സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാൻവിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് ‘റൂഫി- അഫ്സ’യിലേത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുന്നത്.
Post Your Comments