CinemaGeneralMollywoodNEWS

ഡാന്‍സ് ചെയ്യാന്‍ ഭയമായിരുന്നു, രാജമാണിക്യത്തിലെ ഡാന്‍സ് എന്നെ ഓര്‍മ്മിപ്പിക്കരുത്: റഹ്മാന്‍

പക്ഷേ ഡാന്‍സ് എന്നത് എന്നെ സംബന്ധിച്ച് വലിയ ടെന്‍ഷനായിരുന്നു

ഒരുകാലത്ത് യുവ ഹൃദയങ്ങളെ പ്രണയിക്കാന്‍ ശീലിപ്പിച്ച റഹ്മാന്‍ എന്ന നടന്‍ ഡാന്‍സ് പഠിക്കാതെയാണ് താന്‍ സിനിമയില്‍ നൃത്തം ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ്. ഏറ്റവും ഒടുവിലായി നൃത്തം ചെയ്ത ‘രാജമാണിക്യം’ എന്ന സിനിമയിലെ ഗാനത്തിന് വേണ്ടി എത്ര ടേക്കാണ് പോയതെന്ന് ഇന്നും തനിക്ക് പിടിയില്ലെന്നു തുറന്നു പറയുകയാണ് റഹ്മാന്‍.

“എനിക്ക് തീരെ അറിയാത്ത കാര്യമാണ് ഡാന്‍സ്. ഐവി ശശി സാര്‍ സംവിധാന ചെയ്തു പത്മരാജന്‍ സാര്‍ എഴുതിയ ‘കാണാമറയത്ത്’ എന്ന സിനിമയ്ക്ക് വേണ്ടിയാണു ഞാന്‍ ആദ്യമായി ഡാന്‍സ്‌ ചെയ്തത്. അന്ന് ശോഭന എന്നെ ഒരുപാട് സഹായിച്ചിരുന്നു. ആ സിനിമയിലെ  ഗാനമായ ‘ഒരു മധുരക്കിനാവിന്‍’ സൂപ്പര്‍ ഹിറ്റായതോടെ എനിക്ക് പിന്നെ ഡാന്‍സ് പ്രാധാന്യമുള്ള സിനിമകള്‍ വരാന്‍ തുടങ്ങി. പക്ഷേ ഡാന്‍സ് എന്നത് എന്നെ സംബന്ധിച്ച് വലിയ ടെന്‍ഷനായിരുന്നു. അവസാനം സിനിമയില്‍ ഡാന്‍സ് ചെയ്തത് ‘രാജമാണിക്യം’ എന്ന മമ്മുക്ക ചിത്രത്തിന് വേണ്ടിയാണ്. അതിലെ ആ ഗാനം എത്ര ടേക്ക് എടുത്തിട്ടാണ് ഒക്കെ ആയതെന്നു എനിക്ക് ഇപ്പോഴും അറിയില്ല. സിനിമയിലെ രണ്ടാം വരവില്‍ എനിക്ക് നായിക വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്കൊരു നായിക വന്നാല്‍ ഡാന്‍സ് ഒക്കെയുണ്ടാകും എന്ന പേടിയായിരുന്നു അതിനു പിന്നില്‍. എന്തായാലും സിനിമയിലെ എന്റെ രണ്ടാം വരവില്‍ എനിക്ക് നായിക ഇല്ലാത്ത കഥാപാത്രങ്ങളാണ് ലഭിച്ചത്”. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ റഹ്മാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button