CinemaGeneralHollywoodLatest NewsMovie GossipsNEWSSocial Media

”ഹാരി പോട്ടർ” നടി എമ്മ വാട്ട്‌സൺ അഭിനയം നിർത്തുന്നു ; പ്രതികരണവുമായി മാനേജർ

വാര്‍ത്തകളോട് എമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല

ഹാരി പോട്ടര്‍ സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എമ്മ വാട്ട്‌സണ്‍. അടുത്തിടയിലായി താരം അഭിനയം നിർത്താൻ പോകുവാണെന്ന് തരത്തിലുള്ള നിരവധി വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലിയോ റോബിന്‍ട്ടണുമായി എമ്മ ഒന്നരവര്‍ഷത്തോളമായി പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം നിശ്ചയിച്ചുവെന്നും ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ മാനേജര്‍. എമ്മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമല്ലാത്തതുകൊണ്ട് അഭിനയം നിര്‍ത്തിയെന്ന് വിചാരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം വാര്‍ത്തകളോട് എമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2001-ലാണ് എമ്മ സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 10 വയസ്സായിരുന്നു പ്രായം. ഇപ്പോൾ താരത്തിന് 30 വയസ്സായി. ഹാരി പോട്ടര്‍ സീരീസില്‍ ഉടനീളം ഹെമാനി ഗ്രാഗര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്. 2011-ല്‍ പുറത്തിറങ്ങിയ ദ വീക്ക് ഇന്‍ മരിലിന്‍, നോവാ, കൊളോണിയ, റിഗ്രെഷന്‍, ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്, ദ സര്‍ക്കില്‍, ലിറ്റില്‍ വുമണ്‍ തുടങ്ങിയവയാണ് എമ്മയുടെ പ്രധാന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button