സംവിധാനം ഉള്‍പ്പെടെ സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭയാണ് മലയാളത്തിന്റെ മഹാനായ പാട്ടെഴുഴുത്തുകാരന്‍ പി ഭാസ്കരന്‍. പി ഭാസ്കരന്റെ ഓര്‍മ്മകള്‍ക്ക് പതിനാലു വയസ്സ് തികയുമ്പോള്‍ അദ്ദേഹം രചിച്ച ഗാനങ്ങളിലെ കാവ്യ ഭംഗി വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ കോര്‍ണത്ത്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഹരികൃഷ്ണന്‍ പി ഭാസ്കരന്‍ സ്മരണ പങ്കുവച്ചത്.
ഹരികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
രാഗനിർബന്ധങ്ങളുടെ മുഴുവൻ ഗണിതവിദ്യകളെയും നിഷ്പ്രഭമാക്കുന്നുണ്ട്, ചിലപ്പോൾ സംഗീതത്തിന്റെ അപാരമായ മാജിക്ക്!
അങ്ങനെയുള്ള പാട്ടുകളിൽ കേൾവിവരം വന്നുവീഴുന്നു…
അപ്പോഴാണ്, നമ്മളൊക്കെ തീർന്നാലും ആ പാട്ട്് ഒരിക്കലും തീരാതിരിക്കട്ടെ എന്നു നാം മോഹിക്കുന്നത്.
വരം പോലെ ശിരസ്സു നമിച്ച് അത് അനുഭവിക്കുന്നത്.
ഈ നിമിഷം നിശ്ചലമാകട്ടെ എന്നും , കേൾക്കുന്ന ഞാനും പാടുന്ന നീയും മാത്രം ശേഷിക്കട്ടെ എന്നും പ്രാർഥിക്കുന്നത്.
ഏതു ഋതുവിലും ഏതെങ്കിലുമൊരു ഹാർമോണിയത്തിന്റെ ജാലകങ്ങളിലൂടെ അങ്ങനെയുള്ള പാട്ടുകൾക്കു പിറവി കൊള്ളാതെ വയ്യ.
അങ്ങനെയുള്ള ജന്മവിശേഷമുള്ള കുറേ പാട്ടെഴുതിയ ഒരു കവിയെ ഇന്ന് ഒാർമിക്കാതെയുംവയ്യ.
പി. ഭാസ്കരൻ പാട്ടൊഴിഞ്ഞിട്ടു 14 വർഷമായെന്നു കലണ്ടർ പറയുന്നതെങ്കിലും കാതുകൾ സമ്മതിക്കുന്നില്ലല്ലോ.
അങ്ങയുടെ കേൾവിയിൽ ഹൃദയം ഇന്നും ചൈത്രരാവിൽ വിടരുന്ന താമരക്കുമ്പിളാവുന്നു.
അന്നേരം സ്നേഹത്തിന്റെയും സങ്കടത്തിന്റെയും നഷ്ടത്തിന്റെയും ഏതോ പാതിരാപ്പൂവായി കേൾവിക്കാരാ, നീ വിടരുകയും ചെയ്യുന്നു
അങ്ങോ, അപാരതയുടെ ഏതോ കൽപനയാൽ സംഗീതമധു പകർന്നുകൊണ്ടേയിരിക്കുന്നു…
Post Your Comments