ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഡൗണ്‍ സിന്‍ഡ്രമുള്ള ഒരാള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. “ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള” എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കുന്നത്. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച സെബുവിന്റെയും സഹോദരന് തോമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Read Also: മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനത്തിന് ചുവടുവെച്ച് അഭയ, താളം പിടിച്ച് ഗോപി സുന്ദർ ; വീഡിയോ
ഡൗണ്‍ സിന്‍ഡ്രം ഉള്ള കഥാപാത്രമായി അവതരിപ്പിക്കാതെ, സാധാരണ ചെറുപ്പക്കാരന്റെ ജീവിതത്തിലെ പ്രണയം, നര്‍മ്മം എന്നിവയാണ് ഈ ചിത്രം പങ്കുവെയ്ക്കുന്നത്. ഇത്തരം രോഗം ഉള്ളവര്‍ക്ക് സഹതാപമല്ല വേണ്ടത്, ജീവിതം ആഘോഷിക്കാന്‍ അവരെ പര്യാപ്തമാക്കുക എന്ന സന്ദേശമാണ് “തിരികെ” മുന്നോട്ടുവെയ്ക്കുന്നത്. സെബു ആയി വേഷമിടുന്ന ഗോപി കൃഷ്ണന് തന്നെ തന്റെ കഥാപാത്രത്തിന് ശബ്ദം നല്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
Read Also: പ്രതിസന്ധി തുടരുന്നു ; സിനിമകളുടെ റിലീസുകൾ മാറ്റി
ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂര്‍ത്തി, സരസ ബാലുശേരി, ഗോപന് മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെന്‍ തുടങ്ങിയ പ്രമുഖര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ ഫെബ്രുവരി 26 മുതല്‍ “തിരികെ” പ്രേക്ഷകർക്ക് കാണാം.
Post Your Comments